സൽമാനിയ: സമൂഹത്തിലെ വനിതകളെ ഒന്നിച്ച് കൊണ്ടുവരാനും അവരുടെ സാഹോദര്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ബഹ്റൈൻ നവകേരള വനിതാവേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്ത സംഗമം ശ്രദ്ധേയമായി. അൽനൂർ സ്കൂൾ കൗൺസിലർ ഡോ. ശിവകീർത്തി മുഖ്യപ്രഭാഷണം നടത്തി. കുടുംബം പുലർത്താനായി നാടും വീടും വിട്ട് പ്രവാസ ജീവിതം നയിക്കുന്നവരെ ഒന്നിച്ചു കൊണ്ടുവരികെയും അവരെ ചേർത്തുപിടിക്കുകയും ചെയുന്ന ഈ കൂട്ടായ്മ യുടെ പ്രവർത്തനം ശ്ലാഘ നീയമാണെന്നും ഇതു തന്നെയാണ് റമദാൻ സന്ദേശമെന്നും അവർ പറഞ്ഞു. വ്രതാനുഷ്ഠാനത്തിലെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ആരോഗ്യ പ്രവർത്തക ശ്രീമതി. സുമയ്യ സിബിൻ സംസാരിച്ചു. ലൈഫ് ഓഫ് കെയറിംഗ് പ്രസിഡന്റ് ശ്രീമതി. ശിവാംബിക ആശംസകൾ നേർന്നു.വനിതാ വേദി രക്ഷാധികാരി ശ്രീമതി. ലസിതാ ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ വനിതാവേദി കൺവീനർ ശ്രീമതി. അബിത സുഹൈൽ സ്വാഗതവും ട്രഷറർ ശ്രീമതി. ശാന്തി പ്രശാന്ത് നന്ദിയും പറഞ്ഞു.ബഹ്റൈനിലെ പ്രമുഖ വനിതാ സംഘടനകളിൽ ഒന്നാണ് നവകേരള വനിതാവേദി. സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ ശാക്തീകരണത്തിനും സമൂഹത്തിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും വേണ്ടി നിരന്തരം പ്രവർത്തിച്ചുവരുന്നു.