ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ ഇൻഫർമേഷൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഇൻഫർമേഷൻ മന്ത്രി ഡോ.റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധവും പരസ്പര താൽപര്യവും പ്രതിഫലിപ്പിക്കുന്ന ബഹ്‌റൈൻ-ഇന്ത്യ ബന്ധത്തിന്റെ വികസിതനിലയെ മന്ത്രി പ്രശംസിച്ചു.പുതിയ നയതന്ത്ര ചുമതലകൾ നിർവഹിക്കുന്നതിൽ ഇന്ത്യൻ അംബാസഡർക്ക് മന്ത്രി ആശംസകൾ നേർന്നു.ഉഭയകക്ഷി സഹകരണം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ താൽപര്യം സ്ഥിരീകരിച്ചുകൊണ്ട് അംബാസഡർ മന്ത്രിയുടെ പിന്തുണയ്ക്ക് അഭിനന്ദനം അറിയിച്ചു.