ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.. ഇന്ത്യൻ സ്കൂൾ മബേലയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ഇന്ത്യൻ അംബാസിഡർ ആയിരുന്നു മുഖ്യഥിതി .78 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസിയിൽ നടന്നു. രാവിലെ 7 മണിക്ക് ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ് പതാക ഉയർത്തി . . എംബസി അംഗണത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു.. തുടന്ന് ഇന്ത്യൻ അംബാസിഡർ ആഘോഷത്തിൽ പങ്കെടുത്തവർക്ക് സ്വാതന്ത്ര ദിന ആശംസകൾ നേർന്നു.. കൂടാതെ ഒമാനിലെ ഇന്ത്യൻ സ്കൂളിലും സ്വാതന്ത്രദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു… ഇത്തവണ ഇന്ത്യൻ സ്കൂൾ മബേലയിൽ ആയിരുന്നു ഇന്ത്യൻ അംബാസിഡർ സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തത്ത്.. ചടങ്ങിൽ അംബാസിഡറെ കൂടാതെ ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളും മബേല സ്കൂൾ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു .. മറ്റു ഇന്ത്യൻ സ്കൂളുകളിലും സ്വതന്ത്ര ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു … ഇന്ത്യൻ സ്കൂൾ വാദികബീറിലും സ്വതന്ത്ര ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ..