ഒമാൻ : ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മസ്കറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്കൂൾ മസ്കറ്റുമായി സഹകരിച്ച്, 2023 ജൂൺ 21-ന് ‘യോഗ ഫോർ വസുധൈവ കുടുംബകം’ എന്ന വിഷയത്തിൽ 9-ാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷം സംഘടിപ്പിച്ചു. പരിപാടിയോട്നുബന്ധിച്ച് ഇന്ത്യൻ എംബസിയും – വിസിറ്റ് ഒമാനും സംയുക്തമായി നിർമ്മിച്ച “സോൾഫുൾ യോഗ സെറീൻ ഒമാൻ” എന്ന ഒരു സ്മാരക വീഡിയോ ലോഞ്ച് ചെയ്തു .. വിദേശകാര്യ മന്ത്രാലയത്തിലെ ഗ്ലോബൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് മേധാവി ശൈഖ് ഹുമൈദ് അൽമാനി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ , ഇന്ത്യൻ പൗരന്മാർ, റസിഡന്റ് അംബാസഡർമാർ, ഡിപ്ലോമാറ്റിക്, ഡിഫൻസ് കോർപ്സ്, ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവരടക്കം ഒമാന്റെ നാനാതുറകളിൽ നിന്നുമുള്ള 2000-ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മുഖ്യപ്രഭാഷണം നടത്തി.
മസ്കറ്റിലെ ഇന്ത്യൻ എംബസി ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
By: Ralish MR , Oman