വിദേശജോലി തേടുന്നവർക്ക് ജാഗ്രത നിർദേശം നൽകി ​ഇന്ത്യൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

മ​നാ​മ: വി​ദേ​ശ​ത്ത് ജോ​ലി അന്വേഷിക്കുന്നവർ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​ക​ളാ​കാ​തെ സൂക്ഷിക്കണമെന്ന് ​ഇന്ത്യൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ നി​ര​വ​ധി പേരെയാണ് കബിളിപ്പിച്ചിരിക്കുന്നത്.ഇത് ശ്ര​ദ്ധ​യി​ൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്.ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, ടെ​ക്‌​സ്‌​റ്റ് മെ​സേ​ജു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ഇവർ ആളുകളുമായി ബന്ധപ്പെടുന്നത്. ഇ​വ​ർ വ്യാ​ജ​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യും തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ​നി​ന്ന് ര​ണ്ടു മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ഈ​ടാക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ളവർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് ലൈ​സ​ൻ​സ് നേ​ടാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇവർക്ക് കൃ​ത്യ​മാ​യ ഓ​ഫി​സോ വി​ലാ​സ​മോ കാണില്ല. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​സ്രാ​യേ​ൽ, കാ​ന​ഡ, മ്യാ​ന്മ​ർ, ലാ​വോ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​ണെ​ന്നും മു​ന്ന​റി​യി​പ്പിൽ വ്യക്തമാക്കിട്ടുണ്ട്.
വീ​ട്ടു​ജോ​ലി​ക്കെ​ന്നു പറഞ്ഞ് സ്ത്രീ​ക​ളെ എ​ത്തി​ച്ച​തി​നു​ശേ​ഷം അ​നാ​ശാ​സ്യ​ത്തി​നു​​ പ്രേ​രി​പ്പി​ച്ച നി​ര​വ​ധി കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇങ്ങനെ കബിളിപ്പിക്കപ്പെടുന്ന സ്ത്രീകളെ എം​ബ​സി​യു​ടെ സ​ഹാ​യ​ത്താ​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​കർ ഇ​ട​പെ​ട്ടാണ് മടക്കി നാ​ട്ടി​ലേ​ക്ക് അയക്കുന്നത്.
നിരവധി പരാതികൾ ആണ് ദിവസവും തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്നത് എന്നാൽ ഇവർ നൽകുന്ന വിലാസങ്ങൾ വ്യാജമായതിനാൽ ഇവരെ കണ്ടെത്താൻ പലപ്പോഴും സാധിക്കാറില്ല.വി​ദേ​ശ തൊ​ഴി​ലു​ട​മ, റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ന്റ്, എ​മി​ഗ്ര​ന്റ് വ​ർ​ക്ക​ർ എ​ന്നി​വ​ർ ഒ​പ്പി​ട്ട തൊ​ഴി​ൽ ക​രാ​റി​നു​മാ​ത്ര​മേ സാ​ധു​ത​യു​ള്ളൂ അതിനാൽ ജോ​ലി തേടി വിദേശത്തേക്ക് പുറപ്പെടുന്നതിനുമുൻപ് തൊ​ഴി​ൽ ക​രാ​ർ പ​രി​ശോ​ധി​ക്ക​ണം എന്നും അ​ധി​കൃ​ത​ർ മുന്നറിയിപ്പിൽ പറയുന്നു.