ബഹ്റൈൻ : ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ സിബിഎസ്ഇ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. അക്കാദമിക രംഗത്തെ മികച്ച പാരമ്പര്യത്തിന് അനുസൃതമായി, സ്കൂളിലെ ടോപ്പർമാർ മികച്ച സ്കോറുകൾ നേടി. ഇന്ന് സിബിഎസ്ഇ പരീക്ഷ ഫലം വന്നപ്പോൾ 97.44% വിജയശതമാനം നേടിയാണ് ഇന്ത്യൻ സ്കൂൾ മികവ് പുലർത്തിയത്. കഴിഞ്ഞ അധ്യയന വര്ഷം രണ്ട് ടേമുകളിലായി നടന്ന പരീക്ഷയിൽ 624 കുട്ടികളാണ് പങ്കെടുത്തത്. കൊറോണ കാലത്തെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച വിജയം നേടാൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് സാധിച്ചു.
സ്കൂൾ ടോപ്പർമാർ:
98.2 ശതമാനം മാർക്ക് (491/500) നേടിയ അന്ന സജു മുല്ലപ്പിള്ളി ഇന്ത്യൻ സ്കൂൾ ടോപ്പറായി. 98 ശതമാനം (490/500) നേടിയ ദ്വാരക ത്യാഗരാജനാണ് സ്കൂളിൽ രണ്ടാം സ്ഥാനം. ഭവ്വ്യ കൊപ്പൽ, ദിക്പാൽ പ്രകാശ്ഭായ് പട്ടേൽ, ലിയോ തോമസ് ഡൊമിനിക് എന്നിവർ 96.6% (483 / 500) % നേടി സ്കൂളിൽ മൂന്നാം സ്ഥാനം പങ്കിട്ടു. ഈ വർഷം 21 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചു.
സയൻസ് ടോപ്പർമാർ :
ദിക്പാൽ പ്രകാശ്ഭായ് പട്ടേലും ലിയോ തോമസ് ഡൊമിനിക്കും 96.6% മാർക്കോടെ (483/500) സ്കൂളിലെ സയൻസ് സ്ട്രീമിൽ ഒന്നാം സ്ഥാനം പങ്കിട്ടു. ഈ സ്ട്രീമിൽ 96 ശതമാനം മാർക്കോടെ (480/500) ജോൺ എബ്രഹാമും നവനീത് സജിത്തും രണ്ടാം സ്ഥാനം പങ്കിട്ടു. സയൻസിൽ 95.6 ശതമാനം മാർക്കോടെ (478/500) എസക്കിയേൽ മോസസ് സെക്വീരയും ഗംഗ ദേവി ഗണേശനും മൂന്നാം സ്ഥാനം പങ്കിട്ടു.
കൊമേഴ്സ് ടോപ്പർമാർ:

98.2 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പർ അന്ന സാജു മുല്ലപ്പിള്ളി കൊമേഴ്സ് വിഭാഗത്തിലും ടോപ്പറാണ്. കൊമേഴ്സ് വിഭാഗത്തിൽ 98 ശതമാനം മാർക്കോടെ ദ്വാരക ത്യാഗരാജനാണ് രണ്ടാം സ്ഥാനം. കൊമേഴ്സിൽ 96.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്താണ് ബവ്യ കൊപ്പൽ.
ഹ്യുമാനിറ്റീസ് ടോപ്പർമാർ:
95.2 ശതമാനം മാർക്ക് നേടിയ ഹരിത പേരയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ടോപ്പറായി. ഹരിതക്കു 500ൽ 476 മാർക്ക് ലഭിച്ചു. 94.2% നേടിയ സീൽ കൗശിക് സോണി 471 മാർക്കോടെ രണ്ടാം സ്ഥാനത്താണ്. സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 93 ശതമാനം മാർക്കോടെ റബേക്ക റേച്ചൽ ആഷ്ലി 465 മാർക്കോടെ മൂന്നാം സ്ഥാനത്താണ്.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ സി അംഗം -അക്കാദമിക് മുഹമ്മദ് ഖുർഷിദ് ആലം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തേക്കുള്ള പരീക്ഷകൾ രണ്ട് ടേമുകളിലായി നടത്താൻ ബോർഡ് തീരുമാനിച്ചിരുന്നു, പകർച്ചവ്യാധി കാരണം ക്ലാസുകൾ ഓഫ്ലൈനായിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട് പരീക്ഷകൾ ഓഫ്ലൈനിലാണ് നടന്നത്.
2022 ലെ XII പരീക്ഷയുടെ വിശദാംശങ്ങൾ
- 21 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി
- ഒരു വിദ്യാർത്ഥി ഗണിതത്തിൽ 100 നേടി
- ഫിസിക്സിൽ 15 പേർ 95 മാർക്ക് നേടി
- ഒരു വിദ്യാർത്ഥി ബയോളജിയിൽ 99 നേടി
- ഒരു വിദ്യാർത്ഥി കമ്പ്യൂട്ടർ സയൻസിൽ 100 നേടി
- ഒരു വിദ്യാർത്ഥി കെമിസ്ട്രിയിൽ 100 നേടി
- ഹോം സയൻസിൽ ഒരു വിദ്യാർത്ഥി 96 നേടി
- ഒരു വിദ്യാർത്ഥി ഇൻഫോർമാറ്റിക്സ് പ്രാക്ടീസിൽ 100 നേടി
- സോഷ്യോളജിയിൽ 3 വിദ്യാർത്ഥികൾ 96 നേടി
- മാർക്കറ്റിംഗിൽ 2 വിദ്യാർത്ഥികൾ 98 നേടി
- സൈക്കോളജിയിൽ 2 വിദ്യാർത്ഥികൾ 99 നേടി
- 2 വിദ്യാർത്ഥികൾ ഇംഗ്ലീഷിൽ 98 നേടി
- ഒരു വിദ്യാർത്ഥി സാമ്പത്തിക ശാസ്ത്രത്തിൽ 100 നേടി
- എഞ്ചിനീയറിംഗ് ഗ്രാഫിക്സിൽ 2 വിദ്യാർത്ഥികൾ 99 നേടി
- ബിസിനസ് സ്റ്റഡീസിൽ 6 വിദ്യാർത്ഥികൾ 100 നേടി
- ഒരു വിദ്യാർത്ഥി അക്കൗണ്ടൻസിയിൽ 100 നേടി