മനാമ:ഇസ്രായേൽ ബഹ്‌റൈനിൽ പുതിയ എംബസി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . ബഹ്‌റൈനിലെ ഇസ്രായേൽ എംബസി 2023 സെപ്റ്റംബർ 4 ന് മനാമയിലെ പുതിയ എംബസി പരിസരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഇസ്രായേൽ സ്റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി . എലി കോഹൻ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുടെ സാന്നിധ്യത്തിൽ ആണ് നടന്നത് . മറ്റ് രാജ്യങ്ങളിലെ അംബാസഡർമാർ, ബഹ്‌റൈനിലെ ജൂത സമൂഹത്തിലെ അംഗങ്ങൾ, മാധ്യമപ്രവർത്തകർ , എംബസി ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.റിബൺ മുറിക്കുന്ന ചടങ്ങിന് മുന്നോടിയായി ഇസ്രായേൽ വിദേശകാര്യ മന്ത്രിയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും എംബസിയുടെ പ്രവേശന കവാടത്തിൽ “മെസൂസ” ഘടിപ്പിച്ചു.
ചരിത്രപരമായ എബ്രഹാം ഉടമ്പടിയുടെ ഒപ്പുവെച്ച് ഇസ്രായേലും ബഹ്‌റൈനും നയതന്ത്രബന്ധം സ്ഥാപിച്ച് മൂന്ന് വർഷത്തിന് ശേഷം, ഇസ്രായേൽ എംബസി മനാമയിലെ ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിലുള്ള സ്ഥിര സ്ഥലത്തേക്ക് മാറി.വിദേശകാര്യ മന്ത്രി എന്ന നിലയിൽ ബഹ്‌റൈനിലേക്കുള്ള ഇസ്രേയേൽ മന്ത്രിയുടെ ആദ്യ സന്ദര്ശനമാണിത് . വ്യാപാരം, സുരക്ഷ, സഹിഷ്ണുത, പ്രാദേശിക സഹകരണം എന്നിവയിലെ ഞങ്ങളുടെ സംയുക്ത ശ്രമങ്ങൾ ശക്തവും കൂടുതൽ സമൃദ്ധവും കൂടുതൽ സുസ്ഥിരവുമായ ഒരു മേഖലയ്ക്ക് വഴിയൊരുക്കും. ഇന്ന് ഇവിടെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്യുന്നത് അതിന്റെ പ്രതീകമാണെന്നും. ഇത് സമാധാനത്തിന്റെ പ്രതീകവും നമ്മുടെ ബന്ധങ്ങളുടെ പങ്കിട്ട ഭാവിയിലെ ഒരു സുപ്രധാന നാഴികക്കല്ലുമാണെന്നും മന്ത്രി പറഞ്ഞു . ബഹ്‌റൈൻ സർക്കാരിന്റെ നിരന്തരമായ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ഇസ്രേയൽ വിദേശകാര്യ മന്ത്രി . എലി കോഹൻ പറഞ്ഞു.