ദ ജ്വല്‍സ് ഓഫ് എന്‍.ആര്‍.ഐ അവാര്‍ഡ് ഡോ.കെ.ടി റബിയുള്ളക്ക് സമ്മാനിച്ചു

rabi-1അബ്ബാസിയ : കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ദ ജ്വല്‍സ് ഓഫ് എന്‍.ആര്‍.ഐ അവാര്‍ഡ് മേഖലയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാനിധ്യവുമായ ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ ഡോ.കെ.ടി റബിയുള്ളക്ക് പ്രവാസി വ്യാപാര പ്രമുഖനും വ്യവസായിയും ഗള്‍ഫാര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ: പി.മുഹമ്മദലി സമ്മാനിച്ചു. പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായി മാറി ഗള്‍ഫിലും കേരളത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളിലും ഡോ.കെ.ടി റബിയുള്ള നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. അനാഥകളും അഗതികളുമായ നൂറുക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന ജീവിത ചുറ്റുപാടും നല്‍കി ലോകത്തിന്റെ കുതിപ്പിനൊപ്പം നന്മ വളര്‍ത്തിയെടുക്കുവാന്‍ ഡോ.കെ.ടി റബിയുള്ളയുടെ നടത്തുന്ന ശ്രമങ്ങളെ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. മറുപടി പ്രസംഗത്തില്‍ ഐക്യസന്ദേശവുമായി ഒത്തുകൂടിയ ഏകസ്വരം കോണ്‍ഫ്രന്‍സിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ഡോ.കെ.ടി റബിയുള്ള കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌ ഈ ഒത്തുകൂടലെന്ന് അഭിപ്രായപ്പെട്ടു. രാജ്യ പുരോഗതിക്കും ജനതയുടെ സ്വൈര്യ ജീവതത്തിനും സാമുദായിക ഐക്യവും സ്നേഹവും നന്മയും കരുണയും നിലനില്‍ക്കണം. മദ്യവും പുകവലിയും സമൂഹത്തെ കാര്‍ന്നു തിന്നുകയാണ്, പലവട്ടം നിര്‍ത്തിയെങ്കിലും ആസക്‌തിയുടെ പ്രലോഭനത്തില്‍നിന്നു വിട്ടുനില്‍ക്കാനാകാതെ വീണ്ടും മടങ്ങിയെത്തുന്ന ശീലത്തില്‍ നിന്നും സമൂഹം മാറേണ്ടിയിരിക്കുന്നു. ചെറിയ തര്‍ക്കങ്ങളും ആശയ വൈരുദ്ധ്യങ്ങളും മാറ്റി വെച്ച് സമാധാനത്തിന്‍റെ പാതാക വാഹകാരായി മാറുവാന്‍ ഏക ദൈവ വിശ്വാസികളായ നമ്മുക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ലെന്ന് നമ്മള്‍ ആത്മ പരിശോധന നടത്തണമെന്നും ഡോ.കെ.ടി റബിയുള്ള ചൂണ്ടിക്കാട്ടി.rabi-2

കഴിഞ്ഞ ദിവസം അബ്ബാസിയ മറീന ഹാളില്‍ നടന്ന ഏകസ്വരം യുണിറ്റി കോണ്‍ഫ്രന്‍സില്‍ നടന്ന ചടങ്ങില്‍ വഖഫ് ബോര്‍ഡ്‌ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസല്യാര്‍,കേരള നദുവത്തുല്‍ മുജാഹിദീന്‍ പ്രസിഡണ്ട് ടി.പി. അബ്ദുള്ള കോയ മദനി , ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ അസിസ്റ്റന്റ്റ് അമീര്‍ ടി.ആരിഫലി, ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍, വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ്‌ മദനി പറപ്പൂര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവി , ഡോ: ഇബ്രാഹിം ഹാജി,കുവൈറ്റ്‌ ഔഖാഫ് പബ്ലിക്‌ ഫൌണ്ടേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ്‌ അല്‍ ജലഹ്മ,സി.പി.കുഞ്ഞി മുഹമ്മദും കുവൈത്തിലെ പൌര പ്രമുഖരും സാക്ഷി നിര്‍ത്തിയാണ് അവാര്‍ഡ്‌ നല്‍കിയത്.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.എ മുനീര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.ബഷീര്‍ നന്ദിയും പറഞ്ഞു.

rabi-4 rabi-3