ബഹ്‌റൈൻ:കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ തന്റെ ജീവിതം നഷ്ടമായ ശ്രീ. അജീന്ദ്രന് (ഹരിപ്പാട്, കാരിച്ചാൽ ), ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ കൈയെടുത്തു നിർമ്മിച്ച അദ്ദേഹത്തിന്റെ സ്വപന ഭവനം യാഥാർഥ്യമായി. ബഹ്‌റൈൻ യൂനീക്കോ ക്ലീനിങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ശ്രീ. അജീന്ദ്രൻ തന്റെ സ്വപ്ന ഭവനം യഥാർത്ഥമാക്കാനായി അതിന്റെ പ്രാരമ്പ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചിരുന്നു. പക്ഷെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മൂലം അത് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. ആ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ആ ഉദ്യമം ഏറ്റെടുക്കുകയും ബഹ്‌റൈനിലെ നല്ലവരായ മനുഷ്യസ്നേഹികളുടെ സഹരണത്തോട് അത് യാഥാർഥ്യമായി.സ്വപ്നഭവനം യാഥാർത്ഥമാക്കുവാൻ GSS ന് കൈത്താങ്ങായ ബഹ്‌റൈനിലെ വ്യവസായ പ്രമുഖനും ഒപ്പം അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരുമായ ശ്രീ. K. G ബാബുരാജ് (MD BKG & QEL ഗ്രൂപ്പ് ഓഫ് കമ്പനീസ് ), ശ്രീ. വർഗീസ് കുര്യൻ ( MD VKL & AL Namal ഗ്രൂപ്പ് ഓഫ് കമ്പനീസ് ) ഒപ്പം GSS ന്റെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ സമൂഹത്തിന്റെ സഹകരണം വീണ്ടും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.കഴിഞ്ഞ ദിവസം നടന്ന ഗ്രഹപ്രവേശന ചടങ്ങിൽ ശ്രീ. K. G ബാബുരാജൻ (MD BKG & QEL ഗ്രൂപ്പ് ഓഫ് കമ്പനീസ് ) സ്വപ്ന ഭവനം ശ്രീ. അജീന്ദ്രന്റെ ഭാര്യക്കും മക്കൾക്കുമായി കൈമാറി. ചടങ്ങിൽ മുൻ മന്ത്രി ശ്രീ. G സുധാകരൻ, ശിവഗിരി മഠം പ്രധിനിധി ബ്രഹ്മശ്രീ. വിശാലനന്ദ സ്വാമികൾ, പൊതു പ്രവർത്തകനായ ശ്രീ. M ലിജു, GSS ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ ശ്രീ. അനിൽ. P, GSS വൈസ് ചെയർമാൻ ശ്രീ. N. S റോയ്, GSS മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഒപ്പം ശ്രീ. അജീന്ദ്രന്റെ കുടുംബാഗങ്ങളും ചടങ്ങിൽ പങ്കെടുത്തു എന്ന് ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയ്ക്കുവേണ്ടി ചെയർമാൻ ശ്രീ. K ചന്ദ്രബോസ്, ജനറൽ സെക്രട്ടറി ശ്രീ. രാജേഷ് കണിയാംപറമ്പിൽ, ട്രഷറർ ശ്രീ. ജോസ്കുമാർ, DB അംഗങ്ങളായ ശ്രീ. ശിവകുമാർ, ശ്രീ. സുരേന്ദ്രൻ സോപാനം, ശ്രീ. രതിൻ തിലക് , ശ്രീ. രജീഷ് പട്ടാഴി, ശ്രീ. ശിവജി എന്നിവർ പത്രക്കുറുപ്പിൽ അറിയിച്ചു.