മനാമ: കെ.എം.സി.സി ബഹ്റൈൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം റിഡംഷൻ-22 എന്ന പേരിൽ 9ന് രാത്രി 7 മണിക്ക് കെ.എം.സി.സി ഓഫീസിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് മനാഫ് പാറക്കട്ടയുടെ ഖിറാഅത്തോടു കൂടി തുടങ്ങിയ പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ഹുസൈൻ സി മാണിക്കോത്ത് സ്വാഗതവും, പ്രസിഡന്റ് ഖലീൽ ആലംപാടി അദ്യക്ഷവും, മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനവും ചെയ്തു.സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിംഗ് ജനറൽ സെക്രട്ടറി OK കാസിം, ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡന്റുമാരായ സലീം തളങ്കര, ഷാഫി പാറക്കട്ട, അൽ ഹിലാൽ ഹോസ്പിറ്റൽ ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ് എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.തുടർന്ന് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അനസ് പടന്നക്കാട് കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു.മുഖ്യാതിഥികൾക്കും, പദ്ധതിയുമായി സഹകരിച്ച വിശിഷ്ട വ്യക്തിത്വങ്ങൾക്കുമുള്ള മൊമെന്റാെ ജില്ലാ ഭാരവാഹികളായ ആതിഖ് പുത്തൂർ, ബദറുദ്ധീൻ ഹാജി ചെമ്പരിക്ക, ദാവൂദ് മിഹ്റാജ്, അബ്ദുൾ റഹ്മാൻ പാലക്കി, ആസാദ് കുന്നുംകൈ, ഹാരിസ് ഉളിയത്തടുക്ക, നൗഷാദ് മൊഗ്രാൽ പുത്തൂർ, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്ല എന്നിവർ കൈമാറി.സംസ്ഥാന, ജില്ലാ നേതാക്കളും, ഷാർജ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ നാസർ തായൽ, വൈസ് പ്രസിഡന്റ് MK അബ്ദുൾ നാസർ എന്നിവരും സംബന്ധിച്ചു.തുടർന്ന് പ്രശസ്ത സൈക്കോളജിസ്റ്റും, ഇന്റർനാഷണൽ സ്പീക്കറുമായ ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ട്രഷറർ അഷ്റഫ് അലി കണ്ടിഗെ യുടെ നന്ദി പ്രകാശനത്തോടു കൂടി പരിപാടി അവസാനിച്ചു.