മനാമ. വടകര താലൂക്കിലും പരിസര പ്രദേശങ്ങളിലും മുസ്ലിം ലീഗിനെ വളർത്തു ന്നതിൽ നിസ്തുല്യമായ പങ്കു വഹിച്ച നേതാവായിരുന്നു മുൻ എം എൽ എ കൂടിയായ പണാറത്ത് കുഞ്ഞമ്മദ് എന്ന് കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി പറഞ്ഞു. മനാമ കെഎംസിസി ഇ അഹ്‌മദ് സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പാണാറത്ത് കുഞ്ഞമ്മദ് അനുസ്മരണ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കടത്തനാടിന്റെ ഹരിതരാഷ്ട്രീയക്കളരിയിൽ ശൂന്യത സൃഷ്ടിക്കുന്നതാണ് പണാറത്തിന്റെ നിര്യാണമെന്ന് മറ്റു പ്രാസംഗികർ ചൂണ്ടി കാട്ടി.കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു.കെ പി മുസ്തഫ, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ പി ഫൈസൽ, ഒ കെ കാസിം, അഷ്‌റഫ് അഴിയൂർ, ഇസ്ഹാഖ് വില്യപ്പള്ളി, ഹമീദ് അയനിക്കാട്, മുജീബ് റഹ്മാൻ എടച്ചേരി, സുബൈർ കെ കെ
എന്നിവർ സംസാരിച്ചുസുഹൈൽ മേലടി, അഷ്‌റഫ് തോടന്നൂർ, അഷ്‌റഫ് നരിക്കോടൻ, മുനീർ ഒഞ്ചിയം എന്നിവർ സന്നിഹിതരായിരുന്നു.