വെളിച്ചം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ബഹ്‌റൈൻ : വെളിച്ചം വെളിയങ്കോട് ബഹ്റൈൻ സംഘടിപ്പിച്ച ആറാമത്‌ ഇഫ്താർ മീറ്റ്‌ സമൂഹത്തിലെ നാനാ തുറയിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മനാമ കെ സിറ്റി ഹാളിൽ വെച്ച്‌ നടന്ന വെളിച്ചം സമൂഹ നോമ്പുതുറയിൽ ബഹ്‌റൈനിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.കൊറോണ നാളിൽ ബഹ്റൈനിൽ വെച്ച് മരണപ്പെട്ട വെളിച്ചം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വൈ അലിയുടെ നാമധേയത്തിൽ ഒരുക്കിയ ഇഫ്താർവേദി അദ്ദേഹത്തിന്റെ ഓർമ്മകൾ വീണ്ടും പങ്കുവെക്കുന്ന ഒരു സ്നേഹ ഇഫ്താർ വേദിയായ് മാറി.വെളിച്ചം മുഖ്യരക്ഷാധികാരി ബഷീർ അമ്പലായി വെളിച്ചത്തിന്റെ പ്രവർത്തനങ്ങളെ പറ്റിയും അലിയുടെ ഓർമ്മകളും പങ്കുവെച്ച് തുടങ്ങിയ പരിപാടിയിൽ ജനറൽസെക്രട്ടറി ബഷീർ തറയിൽ സ്വാഗതം ആശംസിച്ച വേദിയിൽ വൈസ് പ്രസിഡണ്ട് ഗഫൂർ ട്രഷറർ റഷീദ് ചാന്തിപുറം പ്രോഗ്രാം കൺവീനർ ടി എ ഇസ്മത്തുള്ള എന്നിവർ സംബന്ധിച്ചു.ഫ്രന്റ്സ്‌ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജമാൽ നദ് വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.പരസ്പര സ്നേഹവും സാഹോദര്യവും മാനവിക ഐക്യവുമെല്ലാം ഊട്ടിയുറപ്പിക്കുന്ന സംഗമ വേദികളാണ് ഓരോ ഇഫ്താർ മീറ്റുകൾ എന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രവാസി കമ്മീഷൻ സുബൈർ കണ്ണൂർ ,മുൻ ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ എബ്രഹാം ജോൺ,ഐ സി എഫ് ജനറൽ സെക്രട്ടറി കരീം സഖാഫി കെ എം സി സി ഭാരവാഹികളായ കുട്ടൂസ്സ മുണ്ടേരി , ഒ കെ കാസിം ജോതിഷ് പണിക്കർ, അൽ റാഷിദ് ഗ്രൂപ്പ് ചെയർമാൻ അനീഷ് കെ വി,അക്ബർ ട്രാവൽ ഗ്രൂപ്പ് ജി. എം.ദീപക് ഫസൽഭായ് ഫ്രം ബഹ്റൈൻ , ഹരീഷ് നായർ , കിംങ് പായ്ക്ക് ചെയർമാൻ ഹാഷിം , ഹൗസ് ഓഫ് വാച്ച് ഗ്രൂപ്പ് ചെയർമാൻ നിയാസ്, കെ സിറ്റി ബിസിനസ് ഗ്രൂപ്പ് ചെയർമാൻ നെജീബ് കടലായി,അസീൽ അബ്ദുൽ റഹിമാൻ ബഷീർ വാണിയക്കോട്, മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ,നാസർ മഞ്ചേരി,ഇൻഡക്സ് ഭാരവാഹി,റഫീഖ് അബ്ദുള്ള,കെ ടി സെലീം നൈന മുഹമ്മദ് ശാഫി,ഷിഫ അൽ ജസീറ ഹോസ്പിറ്റൽ പ്രതിനിധികളായ ഷാഹിർ എം വി, മാർക്കറ്റിഗ്‌ ഷേർലിഷ്‌ ലാൽ, മൂസ്സഹാജി മൊയ്തീൻ ഹാജി, അശറഫ് ഐ സി എഫ്,ബി കെ എസ് എഫ്,ഭാരവാഹികളായ അൻവർ കണ്ണൂർ ,കാസിം പാടത്തെകായിൽ,സലീം നമ്പ്ര,മണികുട്ടൻ, അൻവർ ശൂരനാട്,സത്യൻ പേരാംമ്പ്ര ,ജാബിർ തിക്കോടി നെജീബ് കണ്ണൂർ,ബി എം ബി എഫ് ഭാരവാഹി ഗഫൂർ നടുവണ്ണൂർ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ ഭാരവാഹി ലെത്തീഫ് മരക്കാട്ട്,ബിസിനസ് ഫോറം യൂത്ത് വിംങ്ങ് ഭാരവാഹി റാഷി കണ്ണങ്കോട്ട്,മാഹി അസോസിയേഷൻ റഹ്മാൻ,ബാബു മാഹി,കുന്ദംകുളം അസോസിയേഷൻ പ്രസിഡന്റ് ജോയ് എം ഡി, ഗൾഫ് മാധ്യമം ജലീൽ അബ്ദുള്ള,അൻവർ നിലമ്പൂർ, അബ്ദുൽ സലാം , റേഡിയോ രംഗ് ചെയർമാൻ,രാജീവ്‌ വെള്ളിക്കോത്ത് കെഎംസിസി വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം ,സമസ്ത പ്രതിനിധി കുഞ്ഞുമുഹമ്മദ് മുഹമ്മദാലി മലപ്പുറം, വെളിയംങ്കോട് മഹല്ല് പ്രസിഡണ്ട് കെ സ്‌ റഷീദ് ,വെസ്റ്റ്‌ മഹല്ല് പ്രതിനിധി വി എച്ച് അബ്ദുള്ള എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.പരിപാടിക്ക് ഷാജഹാൻ ചാന്ദിപ്പുറം റഫീക്ക് കാളിയത്ത്‌ ഫൈസൽ എം എം, സിറാജ് ,അഷ്കർ ഹംസ, ഫൈസൽ കെ സി, ഫൈസൽ ഐക്കലായിൽ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ നന്ദി പറഞ്ഞു.