അബ്ദുൽ റസാകിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

ബഹ്‌റൈൻ : മലപ്പുറം പുറത്തൂർ ആലുംചോട് സ്വദേശി അബ്ദുൽ റസാഖ് കുണ്ടേനി നാട്ടിൽ നിര്യാതനായി. മുപ്പതു വർഷത്തിലധികം ബഹ്‌റൈൻ പോലീസ് വകുപ്പിൽ പ്രവർത്തിച്ചു വരികയായിരുന്നു.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഭാര്യ ആയിഷ, മക്കൾ നബീൽ, നദീർ.
അബ്ദു റസാഖിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.