ഒമാൻ:ഭാഷയുടെയും സംസ്കാരത്തിന്റെയും വഴിയിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ മലയാളത്തെ നെഞ്ചോട് ചേർത്ത് അക്ഷരങ്ങളുടെ മധുരം നുകരാൻ അറിവിന്റെയും ആഹ്‌ളാദത്തിന്റെയു പുതിയ വാതായനങ്ങൾ തുറക്കാൻ മലയാളം മിഷൻ സൂർ മേഖല പ്രവേശനോത്സവവും കളിയരങ്ങും സംഘടിപ്പിച്ചു.സൂർ ക്ലബ്ബിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ 150 ൽ കൂടുതൽ കുട്ടികൾ പങ്കെടുത്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി കളറിംഗ് , ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു. മലയാളം മിഷൻ സൂർ മേഖല കോർഡിനേറ്റർ ശ്രീ അജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ പ്രസിഡണ്ടും, മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ ശ്രീ. ഹസ്ബുള്ള മദാരി അദ്ധ്യക്ഷത വഹിച്ചുതുടർന്ന് – മലയാളം മിഷൻ ഒമാൻ -ചെയർമാൻ : രത്നകുമാർ ജനാർദ്ദനൻ ഉത്‌ഘാടനം നിർവഹിച്ചു.മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ സെക്രട്ടറി എ.കെ. സുനിൽ മലയാളം മിഷൻ പ്രവർത്തക സമിതി അംഗങ്ങളായ ഡോ: ജിതേഷ് കുമാർ,സൈനുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജിതേഷ് മാസ്റ്റർ കുട്ടികൾക്കായി വിവിധ കളികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പരിപാടികൾക്ക് മേഖല കമ്മിറ്റി അംഗങ്ങളായ . ശ്രീധർ ബാബു, നീരജ് പ്രസാദ്, സജീവൻ , ഡോ: അഭിലാഷ് നായർ .അബ്ദുൽ ജലീൽ, മുഹമ്മദ് ഷാഫി ,അദ്ധ്യാപികമാരായ സുലജ സഞ്ജീവൻ, ഷംന അനസ്ഖാൻ , റുബീന റാസിഖ് .രേഖ മനോജ് എന്നിവർ നേതൃത്വം നൽകി.