

മനാമ :സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ആശുപത്രിയുമായി സഹകരിച്ചു സ്വാതന്ത്ര്യ ദിന ആഘോഷവും 400 ഇൽ അധികം ആളുകൾ പങ്കെടുത്ത മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് തൈറോയ്ഡ് രോഗവും ചികിത്സ രീതികളും വിഷയത്തിൽ Dr.റിജോ ജയരാജ് മംഗലശ്ശേരിയിലിന്റെ ചർച്ച ക്ലാസും ആക്ടിംഗ് പ്രസിഡന്റ് ബിബിൻ മാടത്തെത്തിന്റെ അധ്യക്ഷതയിൽ കൂടിയ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ മുൻ ഐസിആർഎഫ് ചെയർമാൻ Dr. ബാബു രാമചന്ദ്രൻ കേരള സമാജം വനിതാവേദി പ്രസിഡണ്ട് മോഹിനി തോമസ്,സെക്രട്ടറി ജയ രവികുമാർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുണ്ടായി ചടങ്ങിന് ആമുഖപ്രസംഗം ലേഡീസ് വിങ് പ്രസിഡണ്ട് അഞ്ചു സന്തോഷും, സ്വാഗതം എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയിയും, നന്ദി സെക്രട്ടറി ബൈജു മലപ്പുറവും രേഖപ്പെടുത്തുകയുണ്ടായി.കിംസ് ഹോസ്പിറ്റൽ അസിസ്റ്റൻറ് ഓപ്പറേഷൻ ഹെഡ് കൃതിക, കിംസ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ, സംഘടനാ രക്ഷാധികാരി എം സി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ്, ചാരിറ്റി സെക്രട്ടറി മണികുട്ടൻ, ഗഫൂർ കൈപ്പമംഗലം, ലേഡീസ് വിങ് കോഡിനേറ്റർ മുബീന മൻഷീർ, ലേഡീസ് വിങ് സെക്രട്ടറി ലിപി ജയ്സൺ, വൈസ് പ്രസിഡണ്ട് ദീപ്തി റിജോയ്, സ്പോർട്സ് സെക്രട്ടറി ജയ്സൺ വർഗീസ്,സുനീഷ് കുമാർ, എന്റർടൈൻമെന്റ് ജോയിൻ സെക്രട്ടറി Dr. അഞ്ജന വിനീഷ്, പങ്കജനെല്ലൂർ,ഷറഫ് അലി കുഞ്ഞി, Dr.ശ്രീദേവി, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, സൽമാൻ ഫാരീസ്, രാജേഷ് പെരുങ്ങുഴി,റോയ് മാത്യു, സുനി ഫിലിപ്പ്, മുഫീദ മുജീബ്, അരുണിമ ശ്രീജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി . അഞ്ജലി ദിജിൽ, വൈഷ്ണവി ശരത്, തുഷാര, ശ്രീവിദ്യ, ഷൈമ മനോജ്, ബിൻസി, ഹരിപ്രിയ തുടങ്ങിയവർ മറ്റു വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുകയുണ്ടായി









