ഉച്ചവിശ്രമ നിയമം റദ്ദാക്കി

Vidya venu

മനാമ:ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നടപ്പിലാക്കിയിരുന്ന ഉച്ചവിശ്രമ നിയമം നിർത്തലാക്കി.ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തൊഴിൽ സ്ഥാപനങ്ങളിൽ പുറംജോലികൾ ചെയ്യരുത് എന്നതാണ് ഉച്ചവിശ്രമ നിയമം.തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിയാണ് നിയമം നടപ്പാക്കിയത്. എല്ലാ തൊഴിൽ മേഖലയും നിയമം പാലിച്ചു എന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു .
99.87 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചു എന്നാൽ 27 കമ്പനികൾ മാത്രമാണ് നിയമം പാലിക്കാതിരുന്നത് . രണ്ടുമാസത്തിനിടെ 52 നിയമം പാലിക്കാത്ത തൊഴിലാളികളെയാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു .ഉച്ചവിശ്രമ നിയമം പാലിക്കാത്ത കമ്പനികൾക്ക് മൂന്നുമാസത്തിൽ കവിയാത്ത  തടവും 500 ദിനാറിൽ കുറയാത്ത പിഴയും നൽകുമെന്ന് അധികൃതർ അറിയിച്ചു. സൂര്യാഘാതം,വേനൽകാലത്തുണ്ടാകുന്ന മറ്റ് രോഗങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ നിയമംവഴി കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി .