സൗദിയിൽ മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എങ്കിലേ ആദ്യ ടേം ആരംഭിക്കുന്നതിനു മുമ്പായി രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ഒന്നും രണ്ടും ഡോസുകള്‍ക്കിടയിലെ ഇടവേള മൂന്നാഴ്ചയാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച, ഇന്റര്‍മീഡിയറ്റ്, സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ പഠനം ഓഫ്‌ലൈനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
By : Mujeeb Kalathil