ഒമാൻ : തൊഴിൽ മന്ത്രാലയം അതിന്റെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർകയിൽ സമഗ്രമായ പരിശോധന കാമ്പയിൻ ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം 66 തൊഴിലാളികളെ ഒമാൻ ലേബർ മന്ത്രാലയം അറസ്റ്റ് ചെയ്തത് .. ഒമാനി ഇതര തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ ദിവസം തൊഴിൽ നിയമ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന, സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർകയിൽ ടാർഗെറ്റഡ് ഇൻസ്‌പെക്ഷൻ കാമ്പയിൻ നടത്തിയിരുന്നു . സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷന്റെ ഇൻസ്പെക്ഷൻ യൂണിറ്റുമായി സഹകരിച്ച് നടത്തിയ ഈ പരിശോധനയിൽ ആണ് തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് 66 തൊഴിലാളികളെ പിടികൂടി അവർക്കെതിരെ കേസെടുത്തത് .. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് (66) തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി മന്ദ്രാലയം അറിയിച്ചു.