മസ്കറ്റ്; ഹമറിയ മേൽപ്പാലം താൽക്കാലികമായി അടച്ചിടുമെന്ന് നഗരസഭ അറിയിപ്പ്

മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റിലെ ഹമറിയ മേൽപ്പാലം (ഫ്‌ളൈഓവർ) താൽക്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് നഗരസഭയുടെ മുന്നറിയിപ്പ്. അറ്റകുറ്റപ്പണികൾക്കായി ഹമറിയ മേൽപ്പാലം നവംബർ 12 ഞായറാഴ്ച്ച വരെ അടച്ചിടും. മസ്കത്ത് നഗരസഭാ,റോയൽ ഒമാൻ പോലീസുമായി (ROP) സഹകരിച്ച്, മേൽപ്പാലത്തിന്റെ അസ്ഫാൽറ്റ് പാളിയുടെ അറ്റകുറ്റപ്പണികൾക്കായി 2023 നവംബർ 12 ഞായറാഴ്ച രാവിലെ വരെ ഹമറിയ മേൽപ്പാലം പൂർണ്ണമായും അടച്ചിടുമെന്നാണ് നഗരസഭ പുറത്തിറക്കിയിട്ടുള്ള അറിയിപ്പിൽ പറഞ്ഞിട്ടുള്ളത്. ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.