ഒമാനിലെ ഫോട്ടോഗ്രാഫിക് പ്രവർത്തനങ്ങളിലെ സംരംഭങ്ങളുടെ എണ്ണം വർദ്ധിച്ചതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ

ഒമാൻ :അന്താരാഷ്ട്ര ഫോട്ടോഗ്രഫിദിനമായ ഓഗസ്റ് 19 നോടനുബന്ദ്ദിച്ചാണ് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ ഒമാനിലെ ഫോട്ടോഗ്രാഫിക് പ്രവർത്തനങ്ങളിലെ സംരംഭങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത് .ഒമാനിൽ 2022 ഓഗസ്റ് 19 വരെ 316 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ മേഖല കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം വളർച്ച കൈവരിച്ചതായും നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സൂചിപ്പിച്ചു.