ബഹ്റൈൻ : നാഷണൽ ചാർട്ടർ ഇരുപത്തി ഒന്നാം വാർഷിക ആഘോഷം സംഘടിപ്പിച്ചു .ഭരണഘടനക്ക് സമാനമായി പ്രവർത്തിക്കുന്ന ഈ സംവിധാനം ബഹ്റിനിലെ എല്ലാ നിയമങ്ങളും നിയമ ഭേദഗതികളും അവലോകനം ചെയുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനാണ് ഏർപ്പെടുത്തിയിരിക്കുന്നത് . രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്വാതന്ത്രം , ട്രേഡ് യൂണിയനിയനുകളുടെ പ്രവർത്തനം എന്നിവക്ക് തുല്യാവകാശവും ഇതിലൂടെ നൽകുന്നു . 2001 ഫെബ്രുവരി പതിനാലിനു ആണ് നാഷണൽ ആക്ഷൻ ചാർട്ടർ കമ്മീഷൻ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ഉത്തരവിൽ കൂടി നിലവിൽ വന്നത് .