ബഹ്‌റൈനിൽ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു: ആകെ രോഗികളുടെ എണ്ണം 20,814

ബഹ്‌റൈൻ : കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ 3177 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 877 പ്രവാസി തൊഴിലാളികൾ ആണ്.ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചതോടെ എണ്ണം 22,342 ആയി ഉയർന്നു.കോവിഡ് കാരണം 11 പേർക്കാണ് ഇന്ന് ജീവഹാനി സംഭവിച്ചത്. ഇതോടെ ബഹ്റിനിൽ കോവിഡ് കാരണം മരണം സംഭവിച്ചവരുടെ എണ്ണം 820 ആയി.1,93,885 പേർക്കാണ് ആകെ രോഗമുക്തി നേടിയത്.15.38%ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.8,80,795 പേര് വാക്‌സിൻ ആദ്യ ഡോസും 6,99,308 പേര് രണ്ട് ഡോസും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഇന്ന് മുതൽ ഇന്ത്യ ഉൾപ്പെടെ ഉള്ള അഞ്ചു രാജ്യങ്ങളിൽ(ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് )നിന്നുള്ള വർക്ക്‌ ബഹ്‌റൈനിലേക്ക് പ്രവേശനവിലക്കു ഏർപ്പെടുത്തി. എന്നാൽ താമസ വിസയുള്ളവർക്ക് ബഹ്‌റൈൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു എത്തിച്ചേരാൻ സാധിക്കും. എന്നാൽ ഫ്ലൈറ്റ് നിർത്തലാക്കിയുള്ള എന്ന് തരത്തിലുള്ള ഉഹാപോഹങ്ങൾ പരന്നിരുന്നു.ബഹ്‌റിനിൽ കഴിയുന്നവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കുവാൻ അധികൃതർ നിർദേശം നൽകുന്നുണ്ട്.വാക്‌സിനേഷൻ സ്വീകരിച്ചു പതിനാലു ദിവസം കഴിഞ്ഞവർക്കും കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയവർക്കും അധികൃതർ നിർദേശിക്കുന്നിടത്തു പ്രവേശനം സാധ്യമാകു. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അധികൃതർ നൽകിയിരിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.