
ബഹ്റൈൻ : രാഷ്ട്രീയത്തിൽ എന്ത് ഫാസിസ്റ്റ് ആക്രമണവും നടത്തി കോൺഗ്രസ്സിനെ തളർത്താം എന്ന വിചാരം വെറും തോന്നൽ മാത്രമാണ് . വയനാട്ടിൽ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസിൽ നടത്തിയ ആക്രമണത്തിൽ നിന്ന് തെളിയുന്നത് കേരളത്തിലെ ബി ജെ പി – സി പി എം ബന്ധം ആണ് .കേരളത്തിൽ സമാധാനം തകർക്കുവാൻ കാട്ടി കൂട്ടുന്ന ഇത്തരം പ്രവണതകൾക്കെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായി പ്രതികരിക്കും . നാം ഇന്ത്യൻ പൗരന്മാരാണെന്ന കാര്യം ഓരോരുത്തരും ഓർക്കണം.സമാധാനത്തിലൂടെ ഇന്ത്യ എന്ന മഹാ രാജ്യത്തിന് സ്വാതന്ത്രം നേടിത്തന്ന മഹാത്മാജി യുടെ ചിത്രം ആണ് അക്രമികൾ നിലത്തിട്ട് അടിച്ചു തകർത്തത് .ജനാധിപത്യത്തെ തകർക്കുന്ന രാഷ്ട്രീയമല്ല നമ്മുടെ നാടിനു വേണ്ടതു. സഹോദര്യത്തിന്റെ, സമത്വത്തിന്റെ എല്ലാ മതങ്ങളെയും സ്നേഹിക്കുന്ന ഒരു രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്. അക്രമം ഭീരുക്കളുടെ ആയുധമാണ് . ഇത്തരം ആക്രമണങ്ങൾക്കെതിരെ ഒഐസിസി ബഹ്റൈൻ വനിതാ വിഭാഗം ശക്തമായി പ്രതിക്ഷേധം രേഖപെടുത്തുന്നതായി ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു വാർത്താ കുറിപ്പിലൂടെ അറിയിച്ചു.








