ബഹ്റൈൻ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് ബഹ്റൈന്‍ ഒ.എന്‍.സി.പി ഭാരവാഹികള്‍ നിവേദനം നല്കി. പ്രവാസികളെ ആവശ്യ സമയത്ത് അമിതമായി ചൂഷണം ചെയ്യുന്ന രീതിയില്‍ യാത്രാ സീസണ് സമയത്ത് മൂന്നും നാലും വില ഇരട്ടിയാക്കുന്ന വിമാനടിക്കറ്റുകള്‍ക്ക് ഇങ്ങിനെ അമിതമായ വില ഈടാക്കുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി വിലയില്‍ ഇളവ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഏതെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ ശരിയാക്കിയെടുക്കാന്‍ നാട്ടിലെത്തുന്ന ഏതൊരു പ്രവാസിക്കും അവര്‍ക്ക് കിട്ടുന്ന പരിമിതമായ ഒഴിവു ദിനത്തില്‍ ശരിയാക്കേണ്ടി വരുന്ന ഔദ്യോഗിക രേഖകള്‍ എണ്ണിയാലൊടുങ്ങാത്ത ഓഫീസുകളില്‍ കയറിയിറങ്ങി അവരുടെ വിലപ്പെട്ട സമയം പാഴാക്കുന്ന ദുഷ്കരമായ അവസ്ഥ അവസാനിപ്പിക്കാന്‍ എല്ലാം സുതാര്യമായി ഒരിടത്തു നിന്ന് തന്നെ ശരിയായി കിട്ടാനുള്ള ഏക ജാലക സംവിധാനം ആരംഭിക്കാന്‍ ഇനിയും കാലതാമസം വരുത്തരുതെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കണമെന്നും ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രസിഡണ്ട് എഫ്.എം.ഫൈസല്‍,വൈസ് പ്രസിഡണ്ട് സാജിര്‍ ഇരിവേരി, ട്രഷറര്‍ ഷൈജു കമ്പ്രത്ത് എന്നിവര്‍ ചേര്‍ന്ന് നല്കിയ നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു .