സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം; ജിദ്ദ ഒഐസിസി യുടെ പ്രവർത്തനങ്ങൾ മികവാർന്നത്:  കുമ്പളത്ത് ശങ്കരപിള്ള  

ജിദ്ദ: ഒ ഐ സി സി യുടെ പ്രവർത്തനങ്ങൾ ശക്തിപെടുത്തുന്നവിധത്തിൽ  അംഗത്ത്വ വിതരണം ഉർജജിതമാകണമെന്നും  ഡിസംബർ 31 നകം പുതിയ നാലുമാസമായി തുടരുന്ന ക്യമ്പയിൻ അവസാനിക്കുമെന്നും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു. ജിദ്ദ ഒഐസിസി സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംഘടനകളിലെ മുഖ്യ ഭാരവാഹികളായിരിക്കുന്നവർ  ഒഐസിസി ഭാരവാഹികളാവാൻ അർഹത യുണ്ടായിരിക്കുകയില്ല.  പ്രവർത്തന മികവും കഠിനാദ്ധാനവും മുഖമുദ്രയാക്കിയായിരിക്കും പുതിയ കമ്മിറ്റികൾ നിലവിൽ വരിക. എല്ലാ കമ്മിറ്റികളും അച്ചടക്കത്തോടെ സംഘടനാ സംവിധാനത്തിന്റെ  പ്രോട്ടോകോൾ പാലിക്കാൻ ബാധ്യസ്ഥരാണ് എന്നും അദ്ദേഹം പറഞ്ഞു.  ഹജ്ജ് – ശബരിമല തീർത്ഥാടകർക്കു നൽകുന്ന സേവനങ്ങളിലൂടെയും   മറ്റു ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിലൂടെയും  അനിതര സാധാരണയായ പ്രവർത്തന മികവാണ് ജിദ്ദ റീജണൽ കമ്മിറ്റി യുടെ കിഴിൽ നടക്കുന്നതെന്നും ഇത് ഏറെ ശ്രഘനീയമാണെന്നും  അദ്ദേഹം തുടർന്ന് പറഞ്ഞു.  സെക്രട്ടറി  അനിയൻ ജോർജ്  ഷാൾ അണിയിച്ച്  ശങ്കരപിള്ളയെ  സ്വികരിച്ചു.  സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ട്രഷറർ ശ്രീജിത്ത് കണ്ണൂർ അദ്ദേഹത്തിന് കൈമാറി.

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ദ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ശങ്കർ ഇളങ്കൂർ ഉത്ഘാടനം ചെയ്തു.  ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ
സ്ഥാപക നേതാവ് ചെമ്പൻ മൊയ്‌ദീൻ കുട്ടി, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, ചെമ്പൻ അബ്ബാസ്, ജനറൽ സെക്രട്ടറി മാമ്മദ് പൊന്നാനി, വിവിധ ജില്ലാ ഏരിയ കമ്മിറ്റി  ഭാരവാഹികളായ അസാബ്‌ വർക്കല, ഷമീർ നദവി കുറ്റിച്ചൽ, വിജാസ് ചിതറ, അഷ്‌റഫ് കൂരിയോട്, ജോർജ് ജോയ്, അനിൽകുമാർ പത്തനംതിട്ട, അയൂബ് പന്തളം, വിലാസ് അടൂർ, ഹരികുമാർ ആലപ്പുഴ, മിർസ ശരീഫ്, ഷാഫി മജീദ്,  സഹീർ മാഞ്ഞാലി, അർഷാദ് ഏരൂർ, ഷിനു ജമാൽ, ശരീഫ് അറക്കൽ, അഷ്‌റഫ് വടക്കേകാട്, യൂനുസ് കാട്ടൂർ, ഉണ്ണികൃഷ്ണൻ പാലക്കാട്, മുജീബ് മുത്തേടത്ത്, ഫസലുള്ള വെള്ളുവമ്പാലി, അൻവർ വാഴക്കാട്, ഷെറീഫ്, ഗഫൂർ, ബഷീർ അലി പരുത്തികുന്നൻ, കാദർ കരുവാരക്കുണ്ട്, ഉസ്മാൻ വാക്കയിൽ, അബ്ദുറഹിമാൻ കുറ്റൂർ, സുബ്ഹാൻ വണ്ടൂർ, അനിൽ ബാബു അമ്പലപ്പള്ളി, പ്രിൻസാദ് കോഴിക്കോട്, നാസർ കോഴിത്തോടി, രാധാകൃഷ്ണൻ കാവുമ്പായി, റഫീഖ് മൂസ, നൗഷീർ കണ്ണൂർ, പ്രവീൺ, അനിൽ കുമാർ ചക്കരക്കൽ,  മൻസൂർ വായനാട്, ഹാരിസ് കാസര്കോഡ്, അലൻ കോട്ടയം, ജിജോ മാത്യു ഇടുക്കി, സിദ്ദിഖ് ചോക്കാട്, സഹീർ ചെറുതുരുത്തി, ഷാനവാസ് ബാബു പാണ്ടിക്കാട്, മുജീബ് കെ തുടങ്ങിയവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും സെക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു. ജിദ്ദ റീജണൽ കമ്മിറ്റിയുടെ കിഴിലുള്ള  വിവിധ ജില്ലാ, ഏരിയ കമ്മിറ്റികളിൽ ഭാരവാഹികളാണ് പരിപാടിയിൽ പങ്കെടുത്തത്.