ശിശുരോഗവിദഗ്ധ ചുമതലയേറ്റു

ബഹ്‌റൈൻ : ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ശാഖയിൽ പ്രശസ്ത ശിശുരോഗ വിദഗ്ധ ഡോ. സന്ധ്യ അശോക് നായർ(M.B.B.S, M.D) ചുമതലയേറ്റു.നവജാതശിശുക്കളുടെയും കുട്ടികളുടെയും എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സാശുപാർശകൾക്കും ഡോക്ടർ സന്ധ്യയുടെ സേവനം ലഭ്യമാണ്. ഈ വർഷം ആഗസ്റ്റ് 31 വരെ പരിശോധന സൗജന്യമായിരിക്കും. സൗദി അറേബ്യയിലും ബഹ്‌റൈനിലും 12 വർഷത്തെ സേവനമടക്കം 20 വർഷത്തെ പരിചയസമ്പത്തുള്ള  ഡോക്ടറുടെ ചികിത്സ സമയത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.