പിനോയ് ഫുഡ് ഫെസ്റ്റിവലിന് ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി

gpdesk.bh@gmail.com

 മനാമ: പത്തു ദിവസം നീണ്ടുനിൽക്കുന്ന പിനോയ് ഫുഡ് ഫെസ്റ്റിവലിന് ഗുദൈബിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. ഈ ഫെസ്റ്റിൽ ഫിലിപ്പീൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ലഭ്യമാണ്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അധികൃതരുടെ സാന്നിധ്യത്തിൽ ബഹ്റൈനിലെ ഫിലിപ്പൈൻ അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഫിലിപ്പീൻസിൽ നിന്ന് പ്രാദേശിക വിപണിയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വരുന്ന ഉൽപ്പന്നങ്ങളുടെ സമ്പത്തും ശ്രേണിയും പരിചയപ്പെടുത്താനും പ്രദർശിപ്പിക്കാനുമാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ വാർഷിക ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ദേശീയ ദിനം ആഘോഷിക്കുന്നതിൽ ഫിലിപ്പിനോകൾക്ക് പങ്കെടുക്കാനുള്ള അവസരം കൂടിയാണ് ഭക്ഷ്യമേള. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സംഘടിത ചില്ലറ വിൽപ്പനയിൽ മുൻനിര സാന്നിധ്യമുണ്ട്. ബഹ്റൈനിലും മറ്റുള്ള ഗൾഫ് രാജ്യങ്ങളിലും നെസ്റ്റോക്ക്‌ ശക്തമായ സാന്നിധ്യവുമുണ്ട്. ഫിലിപ്പൈൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം നെസ്റ്റോ ഹൈപ്പർമാർക്കറ്റിലുണ്ട്. ചടങ്ങിൽ നെസ്റ്റോ ബഹ്റൈൻ മാനേജിംഗ് ഡയറക്ടർ അർഷാദ് ഹാഷിം, ജനറൽ മാനേജർ മുഹമ്മദ് ഹനീഫ്, പർച്ചേസിങ് ഹെഡ് അബ്ദു ചെട്ടിയാങ്കണ്ടി, ഫിനാൻസ് മാനേജർ സോജൻ ജോർജ്, അസിസ്റ്റന്റ് പർച്ചേസിങ് മാനേജർ നൗഫൽ കഴുങ്ങിൽപ്പടി, ഗുദൈബിയ ബ്രാഞ്ച് മാനേജർ ഷാഹുൽ കൂടാതെ ഫിലിപ്പിനോ അധികൃതരും ഫിലിപ്പിനോ ക്ലബ് അധികൃതരും പങ്കെടുത്തു. ഫിലിപ്പൈൻസ് ദേശീയ സ്വാത്രന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിനെ അഭിനന്ദിച്ചു. ബഹ്റൈനികൾക്കും മറ്റ് വിദേശികൾക്കും ഫിലിപ്പിനോ ഉൽപന്നങ്ങളോട് ഏറെ താൽപര്യവും ആവേശവും ഉണ്ട്. ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന വിവിധ വിഭവങ്ങളും പലഹാരങ്ങളും ഹൃദയഹാരിയാണെന്ന് അംബാസഡർ പറഞ്ഞു. നെസ്റ്റോവിൽ ഫിലിപ്പിനോ ഉൽപ്പന്നങ്ങളുടെ ലഭ്യതയോടെ, ഫിലിപ്പിനോ ഉൽപ്പന്നങ്ങളിൽ അഭിമാനത്തോടെ വാങ്ങുവാനും പ്രചരിപ്പിക്കുവാനും ബഹ്റൈനിലെ ഫിലിപ്പിനോകളെ അംബാസഡർ പ്രോത്സാഹിപ്പിച്ചു.