മനാമ : പ്രവാസി ലീഗൽ സൽ ബഹറിൻ ചാപ്റ്റർ, ബഹറിൻ ശ്രീലങ്കൻ എംബസിയുമായി ചേർന്ന് ശ്രീലങ്കൻ സ്വദേശികൾക്കായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റബി മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ക്യാമ്പിൽ 300 ൽ അധികം ശ്രീലങ്കക്കാർ പങ്കെടുത്തു. ബഹറിനിലെ ശ്രീലങ്കൻ അംബാസിഡർ ശ്രീമതി വിജെരത്‌നെ മെൻഡിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിൽ പ്രവാസി ലീഗൽസലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് അംബാസിഡർ സംസാരിച്ചു.പ്രവാസി ലീഗൽസൽ ബഹറിൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി സുഷമ ശർമ, മറ്റ് ഗവർണിങ് ബോഡി മെമ്പർമാരായ ശ്രീജ ശ്രീധർ, ജയ് ഷാ, റിതിൻ രാജ്,, ഗണേഷ് മൂർത്തി, രമൺ പ്രീത്, സെന്തിൽ, റോഷൻ ലെവിസ്, സയ്യിദ് ഹനീഫ്, അമൃത സുധീർ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.