ഒഐസിസി യുടെ സഹകരണത്തോടെ പൾസ് ഒക്സിമീറ്റർ വിതരണം ചെയ്തു.

മനാമ :ഐ എൻ ടി യൂ സി യുവജന വിഭാഗം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്ക്‌ വിതരണത്തിന് ആവശ്യത്തിനുള്ള പൾസ് ഓക്സിമീറ്ററുകൾ മല്ലപ്പള്ളി ബ്ലോക്ക് തലത്തിൽ ഉള്ള വിതരണോത്ഘാടനം യൂ ഡി എഫ് ജില്ലാ കൺവീനറും, ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റും ആയ എ. ഷംസുദ്ധീൻ കുന്നംന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് വിതരണം ചെയ്തു.
കുന്നന്താനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇൻ ചാർജ് ആയ ഡോക്ടർ.രശ്മി എസ് നായർ പൾസ് ഓക്സിമീറ്റർ ഏറ്റു വാങ്ങി.

പൾസ് ഓക്സിമീറ്റർ ചലഞ്ചു നടത്തിയത്തിന്റെ ഭാഗം ആയി ഒഐസിസിബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം,
മുൻ കുവൈറ്റ് ഒഐസിസി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി തമ്പി പല്ലാട്ട്, ഒമാൻ ഒഐസിസി നേതാവ് തോമസ് ചെറിയാൻ, കുവൈറ്റ് ഒഐസിസി നേതാക്കൾ ആയ പ്രിൻസ്, തോമസ്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്ററുകൾ ജില്ലാ കമ്മറ്റിക്ക് സംഭാവന നൽകി.
ഐ എൻ റ്റി യൂ സി ജില്ലാ വൈസ് പ്രസിഡന്റ് പി. കെ.ഇഖ്ബാൽ, ഡിസിസി അംഗങ്ങൾ ആയ സുരേഷ് ബാബു പാലാഴി,മാന്താനം ലാലൻ, ഐ എൻ റ്റി യൂ സി മണ്ഡലം പ്രസിഡന്റ് ദീപു തെക്കേമുറി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു എസ് നാഥ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ ഗ്രേസി മാത്യു,ധന്യ ടീച്ചർ, ഷാജൻ പോൾ,തമ്പി പല്ലാട്ട്,വി.ടി ഷാജി,അജോ എന്നിവർപങ്കെടുത്തു.