മനാമ : ബഹ്റിനിൽ വരുന്നവർക്കായുള്ള ക്വാറൻ്റയിൻ നടപടിക്രമങ്ങൾ പുതുക്കിയാതായി അധികൃതർ . ജനുവരി 13 വ്യാഴം മുതൽ പ്രാബല്യത്തിൽ വരും .ഇതനുസരിച്ചു വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് അവരുടെ ബി അവയർ മൊബൈൽ അപ്ളിക്കേഷനിൽ വാക്സിനേഷൻ ലോഗോയുടെ ഗ്രീൻ ഷീൽഡ് ഉണ്ടെങ്കിൽ ക്വാറൻ്റയിൻ ആവശ്യമില്ലെന്നും . എന്നാൽ ബി അവയർ അപ്ളിക്കേഷനിൽ യെല്ലോ, റെഡ് ഷീൽഡുകളുള്ളവരും വാക്സിനേഷൻ സ്വീകരിക്കാത്തവരുമായ വ്യക്തികൾ ഏഴു ദിവസം ഹോം ക്വാറൻ്റയിനിൽ കഴിയണം . ആപ്ലിക്കേഷനിൽ പച്ച ഷീൽഡുള്ളവർ കോവിഡ് രോഗ ബാധിതരായാൽ ഏഴുദിവസം ഐസൊലേഷനിൽ കഴിയണം.ഏഴ് ദിവസ കാലാവധി കഴിഞ്ഞാൽ ആപ്പിൽ പച്ച ഷീൽഡുള്ളവർക്ക് ആർ.ടി.പി.സി.ആർ ഇല്ലാതെ തന്നെ പുറത്തിറങ്ങാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി . എന്നാൽ വാക്സിൻ ഇതു വരെ സ്വീകരിക്കാത്തവരോ, അല്ലെങ്കിൽ ആപ്പിൽ മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ഷീൽഡ് ഉള്ളവരോ ആയ വ്യക്തികൾക്ക് കോവിഡ് ബാധയുണ്ടായാൽ രോഗബാധയുണ്ടായ തീയതി മുതൽ 10 ദിവസം ഐസൊലേഷനിൽ കഴിയണം. 10 ദിവസത്തിനുശേഷം പി.സി. ആർ ടെസ്റ്റ് നടത്താതെ തന്നെ അവർക്ക് ഐസൊലേഷനിൽ നിന്ന് മോചിതരാകാം. സമ്പർക്ക ബാധിതരായാൽ ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി. ആർ ടെസ്റ്റ് ചെയ്യണം. ഗ്രീൻ ഷീൽഡ് ഉള്ളവർ സമ്പർക്ക ബാധിതരായാൽ ക്വാറൻ്റയിൻ ആവശ്യമില്ല. എന്നാൽ യെല്ലോ , റെഡ് ഷീൽഡ് ഉള്ളവർ ഏഴ് ദിവസം ഐസൊലേഷനിൽ കഴിയണം.