സലാലയിലെ മുഖ്യ വിനോദ സഞ്ചാരകേന്ദ്രമായിരുന്നു വാദി ദർബത് മേഖല .. കനത്ത മഴയെത്തുടർന്ന് ദോഫാറിലെ വാദി ദർബത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു ..കനത്ത മഴയും താഴ്വരയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും , സന്ദർശകരുടെ സുരക്ഷയും കണക്കിലെടുത്താണ് അടച്ചുപൂട്ടുന്നതെന്ന് ആർഒപി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വാദി ദർബത് പാർക്കിലേക്കുള്ള റോഡ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.