വണ്ടൂർ : അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വണ്ടൂർ സഹ്യ ആർട്സ് & സയൻസ് കോളേജ്, പി.ജി ഡിപ്പാർട്ടമെന്റ് ഓഫ് കൊമേഴ്സ് & മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. “ഗ്രാമവികസനത്തിന് സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തി” എന്ന വിഷയത്തിൽ നടന്ന സെമിനാർ കൺസ്യുമർഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇന്ന് കാണുന്ന സാമൂഹിക പുരോഹതിക്ക് സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് നിസ്തുലമാണെന്നും കേരളത്തിൽ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകൾ ഉണ്ടെന്നും അതാണ് കേരളത്തിന്റെ പൊതുവികസനത്തിന്റെ ആണിക്കല്ലെന്നും സ്റ്റേറ്റ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കൂടിയായ എം. മെഹബൂബ് പറഞ്ഞു.
കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുധാകരൻ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ.ടി.എ മുനീർ, സെക്രട്ടറി ശരീഫ് തുറക്കൽ, കെ.ടി അബ്ദുള്ളകുട്ടി, ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി അമൃത കുമാരൻ, ഐ.ക്യൂ.എ.സി കോർഡിനേറ്റർ നടാഷ . എൻ എന്നിവർ പ്രസംഗിച്ചു.