ബഹ്‌റൈൻ : പ്രധാനമന്ത്രിയുടെ വേർപാട് നികത്താൻ കഴിയാത്തത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റർ ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം നികത്താൻ പറ്റാത്തതാണെന്നും രാജ്യത്തിന്റെ പുരോഗതിക്കും പ്രവാസികളുടെ ക്ഷേമ കാര്യങ്ങളിലും അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഭിപ്രായപ്പെട്ടു. ദീർഘ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ചു എല്ലാവർക്കും ഒരു പോലെ പ്രിയങ്കരനായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ഖലീഫ കുടുംബത്തിന്റെ വിഷമത്തിൽ പങ്ക് ചേരുന്നതായും അറിയിച്ചു . മോക്ഷ പൂർണ്ണമായ പരലോക ജീവിതത്തിനു വേണ്ടിയും നിത്യ ശാന്തിക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.