“ഖുർആനിന്റെ വഴിയിലൂടെ” പ്രഭാഷണം ശ്രദ്ധേയമായി.

മനാമ: വിജ്ഞാന സദസ്സിന്റെ ഭാഗമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം ഹിദ്ദിലുള്ള “അൽ ഹംദ്” മസ്ജിദിൽ സംഘടിപ്പിച്ച “ഖുർആനിന്റെ വഴിയിലൂടെ” എന്ന പ്രഭാഷണം ശ്രദ്ധേയമായി.അബ്ദുല്ല ത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. ജൗഹർ മുനവ്വിർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ആത്യന്തിക വിജയം ലഭിക്കുവാൻ ഓരോ വിശ്വാസിയും തിരഞ്ഞെടുക്കേണ്ടത് ഖുർആനിന്റെ വഴി ആയിരിക്കണമെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.സമീർ ഫാറൂഖി നന്ദി പറഞ്ഞു.