ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം എല്ലാവർക്കും ലഭ്യമാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിയൻ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീർ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കോൺസൽ ജനറലുമായി ചർച്ച ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹുറൂബ് ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട അയ്യായിരത്തിലധികം ഇന്ത്യക്കാർക്ക് തിരികെ പോകാൻ കഴിഞ്ഞു. 2022-ൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് വിവിധ സഹായങ്ങൾക്കായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെറെ ഫണ്ടിൽ നിന്ന് ഏകദേശം 8 ലക്ഷം റിയാൽ ഇതിനകം ചെലവഴിച്ചു.കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികൾ അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച് ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കണം. പ്രൊഫഷണൽ ബിരുദമുള്ള ധാരാളം സ്ത്രീകൾ ആശ്രിത വിസയിലുണ്ട്, അവർക്ക് ലഭ്യമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സി. ജി. പറഞ്ഞു.വരാനിരിക്കുന്ന ഹജ്ജിൽ ഹാജിമാരുടെ, പ്രത്യേകിച്ച് വനിതാ ഹാജിമാരുടെ പരിചരണവും ക്ഷേമവും ഏറ്റവും മുൻഗണന നൽകുന്ന ഒന്നാണെന്ന് കോൺസൽ ജനറൽ അറിയിച്ചു. മക്കയിലും മദീനയിലും അധിഷ്ഠിതമായി അടുത്ത ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വനിത പ്രവാസികൾ കോൺസുലേറ്റുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.ഹറമിലെ സ്ഥാപനങ്ങളുടെയോ ഉംറ, ഹജ് ഗ്രൂപ്പ് കമ്പനികളുടെയോ പ്ലക്കാർഡുകളുപയോഗിച്ച് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും, ഇത് മതാഫിലും ഹറമിലും നിരോധിക്കപ്പെട്ടിട്ടുള്ളതൊന്നും
കോൺസുലേറ്റിന്റെ സേവനം ഏല്ലാവർക്കും സുതാര്യമായി നൽകും; വനിതാ ഹാജിമാർക്ക് പ്രത്യേക പരിഗണന.
Report By : KTA Muneer