മനാമ :ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്ത്യ 75 ബികെഎസ് @ 75 ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നിർവ്വഹിച്ചു .
കോവിഡ് ദുരന്തത്തിന്റെ അതിരൂക്ഷ സമയത്ത് ബി കെ എസ നടത്തിയ വിമാന സർവീസ് ഓക്സിജൻ സിലിണ്ടർ വിതരണം, ഭക്ഷണ വിതരണം അടക്കമുള്ള പ്രവർത്തികൾ ഇന്ത്യക്കാരുടെയും വിശേഷിച്ചു മലയാളികളുടെയും ദുരിതം ലഘൂകരിച്ചു എന്നും സമാജം ഭാരവാഹികളുടെ ഉചിതമായ ഇടപെടലുകൾ എന്നും ഇന്ത്യൻ ജനതക്ക് ഒരനുഗ്രഹമാണ് എന്നും മന്ത്രി സൂചിപ്പിച്ചു.ഇന്ത്യ ബഹ്റൈൻ ബന്ധം ഏറ്റവും ഊഷ്മളമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും ഇന്ത്യയു ടെ സ്വാതന്ത്രത്തിന്റെ 75 വർഷവും ബഹ്റൈൻ ഇന്ത്യ ഡിപ്ലോമാറ്റിക് റിലേഷന്റെ ഗോൾഡൻ ജൂബിലി വര്ഷവുമാണ് അമൃതമഹോത്സവം എന്ന പേരിൽ ആഘോഷിക്കുന്നത് എന്നും മന്ത്രി സൂചിപ്പിച്ചു . ഈ അമൃതമഹോത്സവത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ് . ബഹ്റൈൻ കേരളീയ സമാജം പ്രദർശിപ്പിച്ച സമാജത്തിന്റെ പ്രൊഫൈൽ ഡോക്യുമെന്ററി ഒരേ സമയം വിജ്ഞാന പ്രദവും പുതിയ അറിവുകൾ നൽകിയ നവീന അനുഭവമായിരുന്നു എന്നും ബഹ്റൈൻ കേരളീയ സമാജത്തിന്റെ കീഴിൽ 1000 ൽ അധി കം കുട്ടികൾക്ക് മലയാള ഭാഷ പഠനം സാധ്യമാക്കിയത് അഭിനധനാർഹമാണ് എന്നും ഈ മഹാ സംരഭത്തിന്പു പുറകിൽ പ്രവർത്തിക്കുന്ന പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അടക്കമുള്ള നേതൃത്വത്തെ മന്ത്രി മുക്തകണ്ഠം പ്രശംസിച്ചു . ഇന്ത്യ ബഹ്റൈൻ ബന്ധം സംസാകരികവും വ്യാവസായികവുമായ പുരോഗതി കൈവരിക്കുന്നതായും വിദേശത്തുള്ള മലയാളികൾ അടക്കമുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയും സമാധാനയം ഉറപ്പു വരുത്താൻ ഇന്ത്യ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി യോഗത്തിൽ ഊന്നി പറഞ്ഞു . ചടങ്ങിൽ ഇന്ത്യ 75 ബികെഎസ് @ 75 ലോഗോ പ്രകാശനം മന്ത്രി നിർവ്വഹിച്ചു .
കോവിഡിന്റെ രൂകഷ കാലഘട്ടത്തിൽ ബഹറിനിൽ കുടുങ്ങി പോയ ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരിച്ചു നാട്ടിൽ എത്തിക്കാൻ ബഹ്റൈൻ കേരളീയ സമാജം നടത്തിയ വിമാന സർവീസ് അടക്കമുള്ള പ്രവർത്തികളിൽ വി മുരളീധാരണ നൽകിയ പിന്തുണയും സഹായവും വിസ്മരിക്കാൻ ആവാത്തതാണെന്നും സമാജം എക്കാലവും നന്ദിയോടെ ഓർക്കുന്നതും ആണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു . അമൃതമഹോത്സവത്തിൽ ബഹ്റൈൻ കേരളീയ സമാജം നിരവധി പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത് എന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു . യോഗത്തിൽ ഇന്ത്യൻ സ്ഥാനപതി ശ്രീ പിയുഷ് ശ്രീവാസ്തവ വിശിഷ്ട അഥിതി ആയിരുന്നു . കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ സമ്മേളനത്തിൽ ബഹ്റൈനിലെ ക്ഷണിക്കപ്പെട്ട പ്രമുഖറം സമാജം ഭരണസമിതി അംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ നന്ദി പറഞ്ഞു