ബഹ്റൈൻ : തണൽ ബഹ്റൈൻ ചാപ്റ്റർ ഹൃദയപൂർവ്വം എന്ന പേരിൽ സംഘടിപ്പിച്ച രണ്ടാം രക്തദാന ക്യാമ്പ് വിജയകരമായി .സൽമാനിയ ആശുപത്രിയുമായി നടത്തിയ രക്തദാന ക്യാംപിൽ നൂറോളം ആളുകൾ രക്തം ദാനം ചെയ്യുകയുണ്ടായി. പുരുഷന്മാരെ പോലെ തന്നെ നിരവധി സ്ത്രീകളും രക്തം നൽകുവാൻ എത്തിയിരുന്നു.ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തെ ആരോഗ്യ വിദഗ്ദർ വിശേഷിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് പ്രവാസികൾക്കെന്നും തണലായി നിൽക്കുന്ന പവിഴദ്വീപിന് ഹൃദയപൂർവ്വം എന്ന പേരിൽ നടത്തിയ തണലിന്റെ രണ്ടാമത് രക്തദാന ക്യാമ്പായിരുന്നു വെള്ളിയാഴ്ച സംഘടിപ്പിച്ചത്.തണൽ ബഹ്റൈൻ ചാപ്റ്റർ ആക്ടിങ് പ്രസിഡണ്ട് ഇബ്രാഹിം പുറക്കാട്ടിരി, ജനറൽ സെക്രട്ടറി മുജീബ് മാഹി, ഭാരവാഹികളായ ജയേഷ്, റഷീദ് മാഹി, ശ്രീജിത്ത് കണ്ണൂർ, എ പി ഫൈസൽ, ജമാൽ കുറ്റിക്കാട്ടിൽ, സുരേഷ് മണ്ടോടി, റഫീക്ക് അബ്ദുള്ള, റഫീക്ക് നാദാപുരം, സലിം കണ്ണൂർ, ടിപ് ടോപ്പ് ഉസ്മാൻ , ഷബീർ മാഹി, അഷ്കർ പൂഴിത്തല, ഫൈസൽ പാണ്ടാണ്ടി, അസീൽ അബ്ദുൽ റഹ്മാൻ എന്നിവർ ക്യാംപിനു നേതൃത്വം നൽകി .