ബഹ്‌റൈൻ : ഇന്ത്യ നേരിടുന്ന കടുത്ത ഓക്സിൻ ക്ഷാമത്തിന് ആശ്വാസം പകരാൻ 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ബഹ്‌റിനിൽ നിന്നും പുറപ്പെട്ടു . ഐഎൻഎസ് കൊൽക്കട്ട , ഐഎൻഎസ് തൽവാർ എന്നീ കപ്പലുകൾ വെള്ളിയാഴ്ച മനാമയിൽ എത്തിചേർന്നിരുന്നു . മൂന്നു ദിവസത്തെ യാത്രയ്ക്കൊടുവിൽ ഓക്സിജനുമായി കപ്പലുകൾ ഇന്ത്യയിൽ എത്തിച്ചേരും . രണ്ട് ക്രയോജനിക് കണ്ടേനറുകൾ ആയിട്ടാണ് ഓക്സിജൻ കൊണ്ടുപോകുന്നത് . ഓക്സിജനു പുറമേ ഓക്സിജൻ ജനറേറ്ററുകളും ബഹറിൻ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് . കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭായോഗത്തിലാണ് കോവിഡ് മൂലം ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്കു സഹായമെത്തിക്കാൻ ബഹ്‌റൈൻ തീരുമാനിച്ചത് .