”സെന്റ് റെജിസ് ” ബ്രാൻഡിന് ആഗോള അംഗീകാരം ലഭിച്ചു.

By: Ralish MR , Oman

ഒമാൻ : ”സെന്റ് റെജിസ് ” ബ്രാൻഡിന് ആഗോള അംഗീകാരം ലഭിച്ചു.. ‘ സെന്റ് റെജിസ് അൽ മൗജ് മസ്‌കറ്റ് ‘ റിസോർട്ട് പ്രോജക്റ്റ് അവസാന ഘട്ടത്തിലേക്ക് .മസ്‌കറ്റിലെ അൽ മൗജ് പ്രൊജക്റ്റിൽ പണി നടക്കുന്ന ”സെന്റ് റെജിസ് ” ബ്രാൻഡിന് ആഗോള അംഗീകാരം ലഭിച്ചു.. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും താമസക്കാർക്കും ഒമാനിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുകയാണ് ഈ പ്രോജക്റ്റിന്റെ സുപ്രധാന ലക്‌ഷ്യം.. ഒമാനി നാഗരികതയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിൽ നിന്നുള്ള സാംസ്കാരിക സ്പർശങ്ങളും സമകാലിക രൂപകല്പനയുടെ സവിശേഷതകളോടും കൂടിയാണ് സെന്റ് റെജിസ് അൽ മൗജ് മസ്‌കറ്റ് റിസോർട്ട് പ്രോജക്റ്റ് അണിയിച്ചൊരുക്കുന്നത് . ഇതിൽ 271 ആഡംബര ഹോട്ടൽ മുറികളും ,170 ഓളം റെജിസ്-ബ്രാൻഡഡ് വസതികളും ഉൾപെടും.