ഓറ ആർട്സ് സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ 3ന് ആരംഭിക്കും

മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്ട്‌ സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് 2023 ജൂലൈ 3ന്ന് ആരംഭിച്ച് ആഗസ്റ്റ് 15ന്ന് അവസാനിക്കും. വിവിധ രാജ്യക്കാരും ഇന്ത്യയിലെ ഇതര സംസ്ഥാനക്കാരും വിവിധതരം കലകൾ പഠിക്കുന്ന ഗൾഫ്‌രാജ്യത്തെ തന്നെ പ്രശസ്ത കലാകേന്ദ്രമാണ് ബഹ്‌റിനിലെ ഓറ ആർട്ട്‌സെന്റർ. അദ്ലിയയിലും ഗുദയ്ബിയയിലുമായി വളരെ വിശാലമായ ക്ലാസ്സ്‌മുറികളും,കാർപ്പാർക്കിങ് സൗകര്യങ്ങളുമായി തികച്ചും ആകർഷണീയ രീതിയിലാണ് ഇവിടെ കലകൾ അഭ്യസിപ്പിക്കുന്നത്. ഓരോ കലകൾക്കും വിവിധ രാജ്യക്കാരായ കലകളിൽ ബിരുദാനന്ദ ബിരുധമുള്ള ടീച്ചേഴ്സാണ് ഈ സ്ഥാപനത്തിൽ പഠിപ്പിക്കുന്നുള്ളു എന്നത് ഈ സ്ഥാപനത്തെ മറ്റുള്ളവയിൽനിന്നും വ്യത്യസ്ഥമാക്കുന്നു. വർഷാവർഷം സംഘടിപ്പിക്കുന്ന സമ്മർക്യാമ്പിനുള്ള രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചു. ഡാൻസ്,യോഗ,ഫീൽ ട്രിപ്പ്‌,മൂവി ടൈം,സ്വിമ്മിംഗ്,പബ്ലിക് സ്പീക്കിങ്,ഡ്രോയിങ് അന്റ് പെയിന്റിങ് തുടങ്ങിയ കലകളാണ് ഒന്നര മാസത്തോളമായി നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പിൽ കുട്ടികളെ പഠിപ്പിക്കുന്നത്. തുടർന്ന് ക്യാമ്പിൽ പങ്കെടുത്തിട്ടുള്ള എല്ലാവരെയും ഉൾപ്പെടുത്തി വളരെ വിപുലമായരീതിയിൽ ഫിനാലേയും സംഘടിപ്പിക്കാറുണ്ട്.ഗൾഫ്നാടുകളിലെ സ്റ്റേജ് ഷോ സംവിധായകനും സംഘാടകനുമായ മനോജ്‌ മയ്യന്നൂർ ചെയർമാനായ ഓറ ആർട്ട്‌ സെന്റർ പത്തുവർഷത്തോളമായി ബഹ്‌റൈനിൽ ആരംഭിച്ചിട്ട്. ഇവിടെ സ്ഥിരമായി പഠിക്കുന്ന കുട്ടികൾക്ക് പഠിച്ചിട്ടുള്ള കലകൾ അവതരിപ്പിക്കാനായി മൂന്നുമാസത്തിൽ ഒരു പ്രാവശ്യം പ്രത്യക വേദി ഒരുക്കാറുമുണ്ട്. ബഹ്‌റിനിലെ വിവിധ കമ്പനികൾക്ക് മോഡലായി പ്രവർത്തിച്ചിട്ടുള്ള അറിയപ്പെടുന്ന ഡാൻസർ കുടിയായ വൈഷ്ണവ് ദത്ത്,ഗൾഫ് ഹോൾസ്റ്റയിൽ ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വൈഭവ് ദത്ത്,പത്ത് വർഷത്തോളമായി ഓറ ആർട്ട്‌ സെന്ററിന്റെ മേൽനോട്ടം വഹിക്കുന്ന സ്മിത മയ്യന്നൂർ,തമിൾ ചാനൽ വിജയ് ടീവി താരം അവിനാഷ്, നേപ്പാൾ ടെലിവിഷൻ രംഗത്തെ ഡാൻസ് മാസ്റ്റർ സുന്ദർജി,ജിടിൻ,തിലോത്തമ ബെഹ്‌റ,ഇർഫാൻ,ശ്രീവിഭ ഹെഗ്‌ഡെ,ഫാസിൽ,ഡെൽന,ഫാത്തിമ മുംബൈ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് സമ്മർ ക്യാമ്പ് ആരംഭിക്കാനിരിക്കുന്നത്.ഈ വരുന്ന വെള്ളി,ശനി ദിവസങ്ങളിൽ ക്യാമ്പിന് രജിസ്റ്റർ ചെയ്യുന്നവർക്ക് ഫീസിൽ പ്രത്യേക കിഴിവ് ലഭിക്കുന്നതാണെന്ന് ഓറ മാനേജ്മെന്റ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 33105511,33442297,66623399 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.