ഒമാനിലെ എല്ലാ സ്ഥലങ്ങളിലും ഔട്ട്‌ലെറ്റുകളിലും കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ മുൻകരുതൽ നടപടികളും എടുത്തുകളഞ്ഞതായി സുപ്രീം കമ്മിറ്റി ഇന്ന് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉണ്ടായാൽ വീട്ടിൽ തന്നെ തുടരാനും മറ്റുള്ളവരുമായി ഇടകലരാതിരിക്കാനും സമ്പർക്കമുണ്ടാകാതെ സൂക്ഷിക്കാനും , മാസ്‌ക് ധരിക്കാനും , കമ്മിറ്റി ആവശ്യപ്പെട്ടു .. പ്രത്യേകിച്ച് പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട് ..എല്ലാവരും തന്നെ എത്രയും പെട്ടന്ന് ബൂസ്റ്റർ ഡോസുകൾ എടുക്കാനും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്