സമസ്ത ഇസ്ലാമിക് സെൻറർ സിമ്പോസിയം സംഘടിപ്പിച്ചു  

ദമാം: സമസ്ത ഇസ്ലാമിക് സെൻറർ അൽകോബാർ സെൻട്രൽ കമ്മിറ്റി  പ്രഖ്യാപിച്ച  സ്നേഹ വസന്തം റബീഹ്  2021  ക്യാമ്പയിനോടനുബന്ധിച്ച് തിരു നബി -സത്യം, സ്നേഹം സദ് വിചാരം എന്ന പ്രമേയത്തിൽ അൽകോബാർ റഫാ ഓഡിറ്റോറിയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു . സ്നേഹ വസന്തം കാമ്പയിൻ ജോയിന്റ് കൺവീനർ ജലാൽ മൗലവിയുടെ  പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് ജനറൽ കൺവീനർ ബഷീർ ബാഖവി സ്വാഗത പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ അൽ ഹാദി അധ്യക്ഷത വഹിച്ച യോഗം അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമി ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന പരിപാടിയില്‍ തിരു നബി-സത്യം, സ്നേഹം, സദ് വിചാരം എന്ന വിഷയത്തിൽ മോഡറേറ്ററായ സമസ്ത ഇസ്ലാമിക് സെൻറർ നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി വിഷയാവതരണം നടത്തി. തിരു നബിയുടെ ചരിത്രം കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതിൻറെ ആവശ്യകത വ്യക്തമാക്കുന്നതോടൊപ്പം വർത്തമാന കാലത്ത് സമൂഹത്തിലും മതങ്ങൾക്കിടയിലുമുള്ള തെറ്റിദ്ധാരണകളെയും സംശയങ്ങളേയും ഇല്ലാതാക്കാൻ പ്രേരകമാകുന്ന തിരുനബിയുടെ ജീവിതത്തിലെ പ്രധാന  ഭാഗങ്ങൾ വിഷയാവതരണരത്തിലൂടെ വരച്ചുകാട്ടി. വിവിധ സംഘടനകളുടെ പ്രതിനിധികളായി അബ്ദുൽ ഖാദർ മാസ്റ്റർ (കെ എം സി സി) ആൽബിൻ ജോസഫ് (ലോക കേരള സഭ) സക്കീർ പറമ്പിൽ (ഒ ഐ സി സി) മുജീബ് കളത്തിൽ (ജയ് ഹിന്ദ് ടിവി) തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുക്കുകയും, അബൂ ജിർഫാസ് മൗലവി മോഡറേറ്റ് ചെയ്യുകയും ചെയ്തു . തുടർന്ന് അഷ്റഫ് അഷ്റഫി (വർക്കിംഗ് സെക്രട്ടറി എസ് ഐ സി ഈസ്റ്റേൺ കമ്മിറ്റി) മുഹമ്മദ് കുട്ടി സാഹിബ് കോഡൂർ (പ്രസിഡൻറ് കെ എം സി സി ഈസ്റ്റേൺ കമ്മിറ്റി) എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു, പരിപാടിയിൽ പങ്കെടത്ത വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം സയ്യിദ് സൈനുൽ ആബിദ് തങ്ങൾ നൽകി. അൽകോബാർ സെൻട്രൽ കമ്മിറ്റി ട്രഷറർ  ഇഖ്ബാൽ ആനമങ്ങാട് നന്ദിയും പറഞു. മുസ്തഫ പൂക്കാടൻ,നവാഫ് ഖാളി,  ശിഹാബ്. വി.പി, മുഹമ്മദ് പുതുക്കുടി, സജീർ അൽ അസ്അദി, മുജീബ് സാഹിബ് ഈരാറ്റുപേട്ട, നൗഷാദ് എം പി, അബ്ദുൽ കരീം, ഷൗക്കത്ത്ഷമീർ ദഹ്റാൻഅനസ് റാഖമുഹമ്മദ് സാഹിബ് ആക്കോട്ഇസ്മായിൽ മുസ്തഫമുഹമ്മദ് ഷാജി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.