ടീം ശ്രെഷ്ഠ സ്കോർപിയോൺസ് എഫ്.സി ക്കു ജേഴ്‌സി കൈമാറി

മനാമ: ടീം ശ്രെഷ്ഠ ജേഴ്‌സി പ്രകാശനം സംഘടിപ്പിച്ചു . ബിബിൻ ജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നൈന മുഹമ്മദ് ഷാഫി പരിപാടിക്ക് അധ്യക്ഷത വഹിച്ചു . ഇന്ത്യൻ ക്ലബ് സ്പോർട്സ് സെക്രെട്ടറി (ക്രിക്കറ്റ്‌ & ഹോക്കി )ശ്രീമാൻ അജയ് കുമാർ വി എൻ ജേഴ്‌സി പ്രകാശനം ഉത്‌ഘാടനം ചെയ്തു. ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി നക്കൊട്ടിൽ അവർകളും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അബ്ദു സലാം ചത്തൊലി അവർകളും വിശിഷ്ട അതിഥികളായി പങ്കെടുത്തു. ടീം സ്കോർപിയോൺസ് എഫ് സി ക്യാപ്റ്റൻ മഞ്ചേഷ് പി മധു ജേഴ്‌സി വിശിഷ്ട അതിഥികളിൽ നിന്നും ഏറ്റു വാങ്ങി. തഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡന്റ്‌ പ്രസിഡന്റ്‌ രതിൻ തിലക് സന്നിഹിതനായിരിന്നു. നന്ദി പ്രകാശനം സുമിത് നിർവഹിച്ചു. ഈ പ്രോഗ്രാം നല്ല രീതിയിൽ അവതരിപ്പിച്ച മറിയം ഖമീസ് നും ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ ടീം ശ്രെഷ്ഠ കൂടുമാബാംഗങ്ങൾക്കും സ്കോർപിൻസ് ടീം അംഗങ്ങളോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.