ബഹ്റൈനിൽ ട്രാഫിക് വാരാചരണത്തിന് തുടക്കം കുറിച്ചു

    ബഹ്‌റൈൻ : മാർച്ച് 11 വരെയാണ് ഈ വർഷത്തെ ട്രാഫിക് വാരാചരണം സംഘടിപ്പിക്കുന്നത്. ട്രാഫിക് വാരാചരണത്തിലൂടെ പൊതുജനങ്ങളിൽ കൂടുതൽ ട്രാഫിക് അവബോധം ശക്തിപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നും അപകടങ്ങൾ കൂടുതൽ കുറക്കാൻ സാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.ആഗോള ആരോഗ്യ വെല്ലുവിളികൾക്കിടയിലാണ് ഈ വർഷം ട്രാഫിക് വീക്ക് 2021 വരുന്നതെന്നും വാരാചരണം മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുമെന്നും ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ പറഞ്ഞു . ആഭ്യന്തരമന്ത്രി ലഫ്. കേണൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശപ്രകാരം ട്രാഫിക് മേഖലയിൽ ശക്തമായ ബോധവത്കരണം നടത്തുകയും അതിന്റെ ഫലമായി റോഡപകടങ്ങൾ കുറയുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.