സംഘവീഥിയുടെ പൊരുളറിഞ്ഞ മുഖാമുഖം ശ്രദ്ദേയമായി,

മനാമ: സംഘവീഥിയുടെ പൊരുളറിഞ്ഞു നെതാക്കളിലും പ്രവർത്തകരിലും നവോന്മേഷം പകർന്ന് കെ എം സി സി മുഖാമുഖം ഏറെ ശ്രേദ്ധേയമായി,

ബഹ്‌റൈൻ കെ എം സി സി സംസ്ഥാനകമ്മറ്റി മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ എം എ സമദുമായി സംഘടിപ്പിച്ച മുഖാമുഖം സംഘാടനത്തിലും മികവും വ്യത്യസ്ഥതയും പുലർത്തി.

അടിസ്ഥാനപരമായി സ്വയം ഉള്ളിലേക്ക് നോക്കുക എന്നത് തന്നെയാണ് പ്രാസ്ഥാനിക പ്രവർത്തകർ ചെയ്യേണ്ടതെന്നും
സ്വന്തത്തെ അറിയുമ്പോഴാണ് മറ്റുള്ളവരെയും മനസിലാക്കാൻ കഴിയുകയെന്നും അങ്ങനെ തിരിച്ചറിയുമ്പോഴാണ് ശരിയായ നേതാക്കൾ സൃഷ്ടിക്കപ്പെടുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് നേതാവ് എംഎ സമദ്. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു

നേതാക്കൾ അബദ്ധങ്ങളിലേക്ക് പോകുമ്പോൾ യഥാസമയം തിരുത്തേണ്ടവരാണ് ആത്മാർത്ഥതയുള്ള പ്രവർത്തകർ.
അല്ലാതെ മൗനം അവലംബിക്കുകയും പിഴവ് സംഭവിച്ച ശേഷം സോഷ്യൽ മീഡിയകളിൽ വിളിച്ചുകൂവുകയുമല്ല ചെയ്യേണ്ടത്. സംഘാടകർ ഒരേ സമയം പ്രവർത്തകരും നേതാക്കളും ആയിരിക്കണം. പ്രവർത്തകരുടെ ഉത്തരവാദിത്തബോധവും നേതാക്കളുടെ പക്വതയും സമമായി സമ്മേളിപ്പിക്കാൻ കഴിയണമെന്നും സമദ് പറഞ്ഞു.

ഞാൻ രണ്ട് വർഷം കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി വെള്ളത്തിനു മുകളിലൂടെ നടന്നു ഈ നദിയുടെ അക്കരെ എത്തി എന്നു അഭിമാനത്തോടെ പറഞ്ഞ ശിഷ്യനോട് ഗുരുവിന്റെ പ്രതികരണം ഇപ്രകാരം ആയിരുന്നു.
“ആ കടത്തുകാരന് ഒരു രൂപ കൊടുത്തിരുന്നുവെങ്കിൽ 5 മിനിറ്റിനുള്ളിൽ താങ്കൾക്ക് മറുകര പറ്റാമായിരുന്നു.
ഈ രണ്ട് വർഷത്തെ കഠിനാധ്വാനം ജനങ്ങൾക്ക് ഉപകരമുള്ള ധാരാളം കാര്യങ്ങൾക്ക് വേണ്ടി താങ്കൾക്ക് വിനിയോഗിക്കാമായിരുന്നു.”
രാഷ്ട്രീയ പ്രവർത്തനം ഇതുപോലെ ആയിരിക്കണം.. വ്യക്തിപരതക്കപ്പുറം ജനങ്ങൾക്ക് ഉപകരപ്രദമുള്ള കാര്യങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമ്പോൾ ആണ് രാഷ്ട്രീയം ശരിയായ ദിശയിൽ സഞ്ചരിക്കുന്നത്.
സമദ് പറഞ്ഞവസാനിപ്പിച്ചു.

ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്ത മുഖാമുഖത്തിൽ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര അധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ , ട്രഷറർ റസാഖ് മൂഴിക്കൽ , സീനിയർ വൈസ് പ്രൈസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവർ ആശംസകൾ നേർന്നു

ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു.

സംസ്ഥാന നേതാക്കളായ എ പി ഫൈസൽ , ഷാഫി പാറക്കട്ട , സലിം തളങ്കര , ഒ കെ കാസിം , കെ കെ സി മുനീർ എന്നിവർ നേതൃത്വം നൽകി .