ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് കെ.ജി. ബാബുരാജിനെ സംസ്കൃതി ബഹ്റൈൻ-ശബരീശ്വരം ഭാഗ് അനുമോദിച്ചു

ബഹ്‌റൈൻ : പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രവാസികളുടെ വിദേശരാജ്യങ്ങളിലെ അനന്യമായ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാരതീയ സമ്മാൻ പുരസ്ക്കാരത്തിന് അർഹനായ ബഹറിനിൽ നിന്നുള്ള പ്രമുഖ വ്യവസായി ശ്രീ. കെ.ജി. ബാബുരാരാജിനെ സംസ്കൃതി ബഹ്റൈൻ-ശബരീശ്വരം ഭാഗ് അനുമോദിച്ചു. തന്റെ വ്യവസായങ്ങൾക്കൊപ്പം സാമൂഹിക സേവനരംഗത്ത് മികവുള്ള പ്രവർത്തനങ്ങളുമായി എന്നും മുൻപന്തിയിലുള്ള ബാബുരാജ് ഈ പുരസ്ക്കാരത്തിന് തികച്ചും അർഹനാണ് എന്ന് പ്രസിഡന്റ് സിജുകുമാർ പറഞ്ഞു. തന്റെ പ്രവർത്തി മണ്ഡലങ്ങളിൽ തൻടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുള്ള ബാബുരാജിന്റെ അർഹതക്കുള്ള ഈ അംഗീകാരത്തിൽ സന്തോഷിക്കുന്നു എന്ന് സെക്രട്ടറി അനിൽ പിള്ള അറിയിച്ചു. അദ്ദേഹത്തിന്റെ മുന്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിച്ചു. പ്രസിഡന്റ്, സിജുകുമാർ, സെക്രട്ടറി, അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗം, രജീഷ് ടി. ഗോപാൽ എന്നിവർ അദ്ദേഹത്തെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.