യോഗ കോൺക്ലൈവ് ജൂൺ 18 നു നടക്കും

മനാമ : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബഹറിൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസസും, പ്രോപ് യോഗ ആൻ്റ് തെറാപ്പി സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ കോൺക്ലേവ് സംഘടിപ്പിക്കുന്നു. ജൂൺ 18 ന് വൈകീട്ട് 7 മണിക്ക് ബഹറിനിലെ ഗോൾഡൺ തുലിപ്പ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ SVYASA യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പത്മശ്രീ എച്ച്.ആർ.നാഗേന്ദ്ര, പ്രോ വൈസ് ചാൻസചർ ഡോ മഞ്ജുനാഥ് ശർമ, പ്രശസ്ത ന്യൂക്ലിയർ സയൻറിസ്റ്റും കഴിഞ്ഞ നാല് പതിറ്റാണ്ടായി യോഗയിലും ആരോഗ്യ പരിപാലനരംഗത്തും സജീവ സാനിധ്യമായ ഡോ: പരൻ ഗൗഢ ,യോഗ വിദഗ്ദയായ ഡോ:കോമൾ സൈനി എന്നിവർ പങ്കെടുക്കും.പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാധിഥിയായിരിക്കും.ബഹറിനിലെ ആരോഗ്യ, കായിക മന്ത്രാലയത്തിലെ വിദഗ്ദർ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും, ബഹറിനിലെയും യോഗ പരിശീലകരുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ് .സമൂഹത്തിലെ ആരോഗ്യ, കായിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പ്രത്യേകം ക്ഷണിച്ച് കൊണ്ട് നടത്തുന്ന ഈ പരിപാടി ബഹറിനിൽ ഇഥം പ്രഥമമായി സംഘടിപ്പിക്കപ്പെട്ടിട്ടു ള്ളതാണെന്ന് സംഘാടകർ അറിയിച്ചു.പത്രസമ്മേളനത്തിൽ ബികാസ് പ്രസിഡൻ്റ് ഭഗവാൻ അസർപോട്ട, പ്രോപ് യോഗ സ്ഥാപകൻ എഹ്സാൻ അസ്കർ ,ബികാസ് പ്രോഗ്രാം ഡയറക്റ്റർ രുദ്രേഷ് കുമാർ സിംഗ് ,ബികാസ് ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് നാരായണൻ എന്നിവർ പങ്കെടുത്തു.