മനാമ : ഈസ്റ്റ് റിഫ കെഎംസിസി ഹാളിൽ (സി എഛ് ഓഡിറ്റോറിയം )സംഘടിപ്പിച്ച യോഗംറഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി സെക്രട്ടറി എം എ റഹ്മാൻസാഹിബ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയനേതൃത്വത്തിന്റെ മഹിമയെകുറിച്ചും വിശിഷ്യാ നമ്മളിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതു ജീവിതത്തെ കുറിച്ചും
മലയാളത്തിന്റെ മതേതര ഭൂമികയിൽ മാനവ സ്നേഹത്തിന്റെ സൗരഭ്യവും സുഗന്ധവും പരത്തി ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിന്റെ മത സാമൂഹിക രാഷ്ട്രീയ ഉന്നമനത്തിനായി പ്രയത്നിച്ച ദാര്ശനികനായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നുംഫാഷിസം ഉറഞ്ഞു തുള്ളുന്ന കലുഷിതമായ വർത്തമാന കാലത്തിന്റെ രാഷ്ട്രീയ മുഖത്ത് സംയമനത്തിന്റെ അവസാന വാക്കായിരുന്നു തങ്ങളെന്നും . സമുദായ ഐക്യത്തിന് ഇത്തരം നേതാക്കളെയാണ് കാലം ആവശ്യപ്പെടുന്നത് എന്നും മുഖ്യ പ്രഭാഷണം നടത്തിയ കെഎംസിസി സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കാര അനുശോചന പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു .ഹംസ അൻവരി മോളൂർ പ്രാർത്ഥനക്കു നേതൃത്വം നൽകി.വിവിധ സാമൂഹിക സംഘടന നേതാക്കളായ സുഹൈൽ മേലടി (അൽ ഫുർഖാൻ സെന്റർ )ഇസ്മായിൽ റഹ്മാനി വേളം (സമസ്ത ജനറൽ സെക്രട്ടറി റിഫ) ഫൈസൽ എറണാകുളം (ഐ സി എഫ് ജനറൽ സെക്രട്ടറി റിഫ)മുൻ കെഎംസിസി പ്രസിഡന്റ് എൻ അബ്ദുൽ അസീസ് മുസ്തഫ പട്ടാമ്പി ഉസ്മാൻ ടിപ് ടോപ് എന്നിവർ ആശംസകൾ നേർന്നു… സാജിർ സി ടി കെ, ആർ കെ മുഹമ്മദ്, ഫസലുറഹ്മാൻ, മുസ്തഫ കെ, കെ റമീസ്, ഉമ്മർ സിപി, എ എ അബ്ദുറസാഖ്, കെ സാജിദ്, വി അബ്ദുറസാഖ് മുസ്തഫ കെ, അനസ് പി പി എന്നിവർ നേതൃത്വം നൽകി .ജനറൽ സെക്രട്ടറി ടി ടി അഷ്റഫ് സ്വാഗതവും ഓർഗനസിംഗ് സെക്രട്ടറി സമീർ മുവ്വാറ്റുപുഴ നന്ദിയും രേഖപ്പെടുത്തി.