തിരുവന്തപുരത്ത് വച്ചു നടന്ന ” തിര 2021 ” ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ: സമാജത്തിന് ഇരട്ട തിളക്കം

gpdesk.bh@gmail.com

മനാമ : ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജേഷ് സോമൻ കഥയും, തിരക്കഥയും സംവിധാനവും, ജീവൻ പത്മനാഭൻ ചായഗ്രഹണവും നിർവ്വഹിച്ച് പ്രൊഡക്ഷൻ കോർഡിനേറ്റർ വിനോദ് അളിയത്തിന്റെയും മേൽനോട്ടത്തിൽ നിർമ്മിച്ച ” നിയതം ” എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് മനോഹരൻ പാവറട്ടി മികച്ച നടനുള്ള അവാർഡിന് അർഹനായത്.
കോൺവെക്സ് മീഡിയയുടെ ബാനറിൽ അജിത് നായർ കഥയും, തിരക്കഥയും, സംവിധാനവും, ചായഗ്രഹണവും നിർവ്വഹിച്ച് നിർമ്മിച്ച ” മിസ്റ്റ് ” എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് കുമാരി ഓഡ്രി മറിയം ഹെനെസ്റ്റ് മികച്ച നടിക്കുള്ള അവാർഡിന് അർഹയായത്.
ഈ രണ്ടു സിനിമകളും പൂർണ്ണമായും ബഹ്‌റിനിൽ ആണ് ചിത്രീകരണം പൂർത്തീകരിച്ചത്.
കോവിഡ് മഹാമാരി കാലത്തെ പ്രവാസികളുടെ നൊമ്പരങ്ങൾ നാട്ടിലെ കുടുംബ പശ്ചാത്തലങ്ങളെ കൂടി കോർത്തിണക്കി കൊണ്ടുള്ള നേർ കാഴ്ചയുടെ അനുഭവ സാക്ഷ്യം ആയിരുന്നു ” നിയതം ” സിനിമയിലൂടെ സുകുമാരൻ എന്ന കഥ പാത്രത്തെ അഭിനയ മികവിലൂടെ മനോഹരൻ പാവറട്ടി അവതരിപ്പിച്ചത്.
പ്രവാസ ലോകത്ത് കലയോടുള്ള അഭിനിവേശം നാടക അഭിനയം, സംവിധാനം, കഥ പ്രസംഗം എന്നിങ്ങനെ കലയുടെ വിവിധ മേഖലകളിൽ തന്റെ മികവ് പ്രകടിപ്പിക്കുന്നതോടപ്പം മറ്റു സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സമാജത്തിന്റെ മുൻ നിര പ്രവർത്തകൻ കൂടിയാണ് മനോഹരൻ പാവറട്ടി. 2014 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മനോഹരനെ തേടി എത്തിയിട്ടുണ്ട്.
കലയോടുള്ള അടങ്ങാത്ത അഭിനിവേശം അതൊന്നു മാത്രമാണ് വിദ്യാർത്ഥി ആയ ഓഡ്രിയുടെ മനസ്സിനെ മുന്നോട്ടു നയിച്ചിരുന്നത്. രക്ഷിതാക്കൾ പോലും അറിയാതെ പ്രമുഖ ചാനൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ പോകുകയും അതിലൂടെ നേരിടുന്ന വിഷമഘട്ടങ്ങൾ തുറന്ന് കാട്ടുന്നതുമാണ് “മിസ്റ്റ് ” എന്ന ടെലി ഫിലിമിലൂടെ ശ്രീ. അജിത് നായർ ജനങ്ങളിലേക്ക് എത്തിച്ചത്
തന്റെ സ്വന്തം പേരിലൂടെയാണ് ഈ കഥപാത്രം ഈ സിനിമയിൽ ജീവിച്ചതും. ഓഡ്രിയുടെ അഭിനയ മികവിന്റെ സാക്ഷ്യം കൂടിയാണ് ഈ അവാർഡ്.
രണ്ടു ലക്ഷത്തിലധികം പ്രേക്ഷകർ ഇതിനോടകം കണ്ടുകഴിഞ്ഞ
Mist ടെലിഫിലിം നായിക ഓഡ്രി മിറിയം ഹെനെസ്റ്റ് നു അഭിനയം ഒരിക്കലും ഒരു വിനോദമായിരുന്നില്ല.ജീവിതാഭിലാഷം തന്നെയായിരുന്നു… വളരെ ചെറുപ്പത്തിലേ കലയുടെ നാമ്പുകൾ ഓഡ്രിയിൽ കണ്ടെത്തിയ മാതാപിതാക്കൾ നൽകിയ പ്രോത്സാഹനം അവളെ നല്ലൊരു നർത്തകിയും അഭിനേത്രിയുമാക്കി മാറ്റി. ഓർമ്മ’ എന്ന ചലച്ചിത്രത്തിൽ മുഖ്യവേഷം ചെയ്തുകൊണ്ടാണ് ഓഡ്രി അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്. എം. ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച “വതുക്കല് വെള്ളരിപ്രാവ്” എന്ന പാട്ടിനു സ്വയം കൊറിയോഗ്രാഫി ചെയ്തു ഓഡ്രി ചെയ്ത നൃത്തം സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു…സിനിമയിലെ എല്ലാ രംഗങ്ങളിലുമുള്ള ഓഡ്രിയുടെ താൽപ്പര്യം മൂലം Visual Communication and Animation ഐച്ഛിക വിഷയമായെടുത്തു ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ അവസാന വർഷ ബിരുദപഠനം നടത്തുന്നു…
തിരുവനതപുരത്ത് സംഘടിപ്പിച്ച തിര 2021 ഷോർട് ഫിലിം ഫെസ്റ്റിൽ അവതരിപ്പിച്ച അജിത് നായർ സംവിധാനം നിർവ്വഹിച്ച ” മിസ്റ്റ് ” രാജേഷ് സോമൻ സംവിധാനം നിർവ്വഹിച്ച ” നിയതം ” എന്നീ രണ്ടു സിനിമകളിലൂടെ ” മികച്ച നടൻ ” മികച്ച നടി ” എന്നീ രണ്ട് അവാർഡുകൾ ബഹറിൻ കേരളിയ സമാജത്തിലേക്ക് എത്തിച്ചേർന്നതിലും,രണ്ട് സിനിമയുടെയും അരങ്ങിലും അണിയറയിലും സമാജം അംഗങ്ങളും അല്ലാത്തവരുമായ ഓട്ടേറെ കലാകാരന്മാരുടെ കഠിന ശ്രമങ്ങൾ ഈ മഹാമാരി കാലത്ത് പ്രത്യേകം പ്രശംസ അർഹിക്കുന്നു എന്നും,ഇനിയും ഈ രണ്ട് സിനിമകൾ കാണാത്തവർ
യൂ ട്യൂബ് ചാനലിലൂടെ സിനിമകൾ കണ്ട് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്നും സമാജം പ്രസിഡന്റ്‌ ശ്രീ പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. വർഗ്ഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീ. പ്രദീപ് പത്തേരി എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു