
ബഹ്റൈൻ :പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി വിനയ കൃഷ്ണൻ (32) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പനി ജോലിയിൽ എത്തിയെങ്കിലും ഫ്രീ വിസയിലേക്ക് മാറുകയായിരുന്നു . വന്നതിനു ശേഷം നാട്ടിലേക്ക് പോയില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു . ഭാര്യ: അതുല്യ. മകൻ: ഹേമന്ത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.കഴിഞ്ഞ അഞ്ചു വർഷമായി ബഹ്റൈനിൽ ഉപജീവനം നടത്തി വരികയായിരുന്നു വിനയ കൃഷ്ണൻ







